Allegation | പാലക്കാട് കോൺഗ്രസിനായി കള്ളപ്പണമെത്തിയെന്ന് എം വി ഗോവിന്ദൻ
ADVERTISEMENT
● 'തെരഞ്ഞെടുപ്പ് സമയത്ത് പൊലീസ് എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് സാധാരണമാണ്'
● ഹോട്ടലിൽ താമസിച്ചിരുന്ന സിപിഐഎം നേതാക്കളുടെയും റൂമുകളിലും പരിശോധന നടന്നതായും വ്യക്തമാക്കി
കണ്ണൂർ: (KVARTHA) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കള്ളപ്പണം എത്തിച്ചെന്നുള്ള ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. പാലക്കാട്ടെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ മുറികളിൽ നടന്ന പൊലീസ് പരിശോധനയെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പാലക്കാട്ടെ ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പൊലീസ് എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് സാധാരണമാണ്. ഇതിന്റെ ഭാഗമായാണ് പാലക്കാട്ടെ പരിശോധനയും നടന്നത്. റൂമുകൾ പരിശോധിച്ചത് കോൺഗ്രസ് നേതാക്കളുടേതിലുമാത്രമല്ല, ഹോട്ടലിൽ താമസിച്ചിരുന്ന സി.പി.ഐ.എം നേതാക്കളുടെയും റൂമുകളിലും പരിശോധന നടന്നതായും അദ്ദേഹം വ്യക്തമാക്കി. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽനടന്ന പരിശോധനയിൽ, 'കള്ളപ്പണം എത്തിച്ച കാര്യം സി.പി.എമ്മിന് അറിയാമായിരുന്നുവെന്നും അതിന്റെ മുഴുവൻ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തിയതിൽ അത്ഭുതമില്ലെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
#KeralaPolitics, #CPM, #MVGovindan, #PalakkadElection, #Congress, #BlackMoney
