Criticism | മാസപ്പടി കേസ് കമ്പനികൾ തമ്മിലുള്ള വിഷയം: പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് എം.വി ഗോവിന്ദൻ

 
cpim leader defends veena vijayan criticizes madrasa crac
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മദ്രസകൾക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധവും മതധ്രുവീകരണം ഉണ്ടാക്കുന്നതും.
● മാസപ്പടി ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമിച്ചതിനെയാണ് പാർട്ടി എതിർത്തത്.

കണ്ണൂർ: (KVARTHA) മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ  ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈ കേസ് കമ്പനികൾ തമ്മിലുള്ള തർക്കമാണെന്നും മുഖ്യമന്ത്രിയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈക്കാര്യത്തിൽ പാർട്ടി മറുപടി പറയേണ്ട കാര്യമില്ല. മാസപ്പടി ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമിച്ചതിനെയാണ് പാർട്ടി എതിർത്തത്. ഈ വിഷയത്തിൽ അതേ നിലപാട് തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

അതേസമയം, മദ്രസകൾക്കെതിരായ നടപടികളെ ഗോവിന്ദൻ വിമർശിച്ചു. ഇത് ഭരണഘടനാ വിരുദ്ധവും മതധ്രുവീകരണം ഉണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ മദ്രസ പഠനം പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. കേരളത്തിൽ മദ്രസകൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്നും അതുകൊണ്ട് കേരളത്തെ ബാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനെതിരെ ഉയർന്നു വരുന്ന പ്രതിഷേധം വസ്തുതാപരമാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും. മതപഠനം പീഡനമാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ മദ്രസകൾക്ക് ഗ്രാൻഡ് നൽകുന്നില്ല. ഇതിന് പിന്നിൽ പ്രത്യേക അജൻഡയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

#MVGovindan #CPI(M) #KeralaPolitics #VeenaVijayan #Madrasas #ReligiousPolarization

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script