സിപിഐ മന്ത്രിമാർ കഴിവുകെട്ടവർ; ബിനോയ് വിശ്വത്തിനെതിരെയും വിമർശനം: കണ്ണൂർ ജില്ലാ സമ്മേളനം പ്രക്ഷുബ്ധം!

 
CPI Ministers Criticized as Incompetent; Binoy Viswam Also Faces Flak at Kannur District Conference
CPI Ministers Criticized as Incompetent; Binoy Viswam Also Faces Flak at Kannur District Conference

Photo: Special Arrangement

● ഭക്ഷ്യ, മൃഗസംരക്ഷണ, കൃഷി വകുപ്പുകൾ പരാജയപ്പെട്ടുവെന്ന് വിമർശനം.
● വിലക്കയറ്റം തടയുന്നതിൽ ഭക്ഷ്യവകുപ്പ് വീഴ്ച വരുത്തി.
● റേഷൻ കടകളുടെ പ്രവർത്തനം താളം തെറ്റിയത് പാർട്ടിക്ക് ദോഷമായി.
● സിപിഎം പോലീസിന്റെ ഒത്താശയോടെ കള്ളക്കേസിൽ കുടുക്കിയെന്നും വിമർശനം.

കണ്ണൂർ: (KVARTHA) ഭരണം നടത്തുന്ന പാർട്ടി മന്ത്രിമാർക്കെതിരെയും സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. അക്രമം കാണിക്കുന്നവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മേളന പ്രതിനിധികൾ തുറന്നടിച്ചു. 

ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചായിരുന്നു പ്രതിനിധി ചർച്ചയിൽ മന്ത്രിമാർക്കെതിരെ വിമർശനമുയർന്നത്. പാർട്ടി മന്ത്രി ജി.ആർ. അനിൽ മേൽ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത യോഗത്തിലാണ് ഈ വിമർശനങ്ങൾ ഉയർന്നുവന്നതെന്നത് ശ്രദ്ധേയമാണ്.
 

പാർട്ടി ഭരണം നടത്തുന്ന ഭക്ഷ്യ, മൃഗസംരക്ഷണ, കൃഷി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാർ കഴിവുകെട്ടവരാണെന്നും സ്വന്തമായി ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും സമ്മേളന പ്രതിനിധികളിൽ ചിലർ പൊതു ചർച്ചയിൽ ചൂണ്ടിക്കാട്ടി. 

ഭാവനാശൂന്യരായ നേതാക്കളാണ് ഇപ്പോൾ പാർട്ടിയുടെ പ്രതിനിധികളായി അധികാരത്തിലുള്ളതെന്നും അവർക്ക് സർക്കാരിൻ്റെ തിരുത്തൽ ശക്തികളായി മാറാൻ കഴിയുന്നില്ലെന്നും വിമർശനമുയർന്നു. ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിൽ പാർട്ടി നേതാക്കൾക്ക് തുടർച്ചയായി വീഴ്ച പറ്റുന്നുണ്ടെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
 

സി.പി.ഐ മന്ത്രിമാർക്ക് നേരത്തെ ജനങ്ങളിൽ വേറിട്ട സ്വീകാര്യതയും മതിപ്പുമുണ്ടായിരുന്നു. എന്നാൽ, അതിപ്പോൾ കുറഞ്ഞിരിക്കുകയാണെന്നും പൊതു ചർച്ചയിൽ പങ്കെടുത്ത ചില പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ മധ്യവർഗ്ഗം സ്വാധീനം ചെലുത്തുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. 

വിലക്കയറ്റം തടയുന്നതിൽ ഭക്ഷ്യ വകുപ്പ് പരാജയപ്പെട്ടുവെന്നും റേഷൻ കടകളുടെ പ്രവർത്തനം താളം തെറ്റിയത് പാർട്ടിക്ക് ജനങ്ങളിൽനിന്ന് പഴി കേൾക്കേണ്ട അവസ്ഥയുണ്ടാക്കിയെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
 

കീഴാറ്റൂരിൽ കോമത്ത് മുരളീധരൻ പാർട്ടിയിലേക്ക് വന്നതിനെ തുടർന്ന് സി.പി.എമ്മിൽ നിന്ന് നേരിടേണ്ടി വന്ന കടന്നാക്രമണങ്ങളും തളിപ്പറമ്പിൽനിന്നുള്ള പ്രവർത്തകർ ചൂണ്ടിക്കാട്ടി. 

ഒരേ മുന്നണിയിലെ പാർട്ടികളായിട്ടും തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകരെ സി.പി.എം പോലീസിൻ്റെ ഒത്താശയോടെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പ്രാദേശികമായി ഉയർന്നുവന്ന വിമർശനങ്ങളിൽ പ്രധാനം.
 


സിപിഐ ജില്ലാ സമ്മേളനത്തിലെ ഈ വിമർശനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? 
 


Article Summary: CPI ministers and Binoy Viswam criticized at Kannur district conference.

 

#CPIKerala #KannurPolitics #KeralaPolitics #PartyCriticism #BinoyViswam #MinisterialPerformance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia