Criticism | അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾ രാഷ്ട്രീയത്തിൽ നിറയുമ്പോൾ; സത്യാനന്തര കാലത്തെ കൃഷ്ണദാസിനെ ഇടതുചിന്തകർ എങ്ങനെ വായിക്കും?

 
N.N. Krishnadas, Senior CPM Leader

Photo Credit: Facebook/ NN.Krishnadas

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചു. 
● മാധ്യമ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നീക്കമെന്ന് വിമർശനം.
● കൃഷ്ണദാസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മാധ്യമങ്ങളെ അസഹിഷ്ണുതയോടെ കൈക്കാരും ചെയ്യുന്ന രീതിയാണ് പൊതുവെ സി.പി.എം നേതാക്കൾ സ്വീകരിച്ചു വരുന്നത്. പാർട്ടിക്കും സർക്കാരിനുമെതിരെ വിമർശനമുയർത്തുന്നവർ വലതുപക്ഷ ബൂർഷ്യാ മാധ്യമങ്ങളാണ്. ഇത്തരം മാധ്യമങ്ങളെ പൊതുവേദികളിൽ വിമർശിക്കാനും പൊതുപരിപാടികളിൽ നിന്നും ആട്ടിയിറക്കാനുമാണ് നേതാക്കളും ഭരണാധികാരികളും എപ്പോഴും ശ്രമിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി നടത്തിയ കടക്ക് പുറത്ത് എന്ന ആക്രോശം ഇപ്പോഴും മലയാള മാധ്യമ ലോകം മറന്നിട്ടില്ല. 

Aster mims 04/11/2022

ഇതേ പാതയിൽ തന്നെയാണ് സി.പി.എം ഇപ്പോഴും മുൻപോട്ടു പോകുന്നത്. മുൻ എം.പി യും പാലക്കാട്ടെ സി.പി.എം നേതാവുമായ എൻ എൻ കൃഷ്ണദാസാണ് മാധ്യമപ്രവർത്തകരോട് വിഷം തുപ്പിയത്. തെരഞ്ഞെടുപ്പ് കാലമായാൽ വിവിധ പാർട്ടികളിൽ പൊട്ടിത്തെറിയുണ്ടാകും. ചിലർ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പുറത്തുവന്ന് വിമതൻമാരാകും. ചേരിപ്പോരും ഗ്രൂപ്പുകളിയുമൊക്കെ സർവസാധാരണമാണ്. ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളത്.

ഇത്തരത്തിലൊന്നാണ് പാര്‍ട്ടി വിടുകയാണെന്ന് പ്രചരിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുൽ ഷുക്കൂറിൻ്റെ വാർത്ത. പൊതുവേദിയിൽ നേതൃത്വത്തിനതിരെ ഷുക്കൂർ തന്നെയാണ് പൊട്ടിത്തെറിച്ചത്. ഷുക്കൂറിനെ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് എൻഎൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എൻഎൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താൻ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്‍റെ രോമത്തിൽ തൊടാനുള്ള ശേഷി ആര്‍ക്കുമില്ല. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ  പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചുകൊണ്ടായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസിന്‍റെ പ്രതികരണം. 

പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു എൻഎൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചു. മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞശേഷം മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ട് ആക്രോശിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു. 

പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം, പാര്‍ട്ടിവിട്ട ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ്  സിപിഎം നേതൃത്വം ഒപ്പം നിര്‍ത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യവും പാർട്ടിയിൽ നിന്നുള്ള അവഗണനയുമാണ് തീരുമാനത്തിന് കാരണമെന്ന് പ്രതികരിച്ചാണ് ഷുക്കൂര്‍ ഇടഞ്ഞു നിന്നത്. പാർട്ടി നേതൃത്വത്തിന്‍റെ അനുനയ നീക്കം ഫലം കണ്ടതോടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ അബ്ദുൾ ഷുക്കൂർ പങ്കെടുത്തു.

പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നിയോജക മണ്ഡലത്തിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്. ഇതു വൻചർച്ചയായതിനെ തുടർന്നാണ് സി.പി.എം നേതൃത്വം അനുരഞ്ജന നീക്കങ്ങളുമായി രംഗത്തുവന്നത്. മുൻ ഡി വൈ എഫ്.ഐ സംസ്ഥാന നേതാവ് കൂടിയായിരുന്നു എൻ എൻ കൃഷ്ണദാസ്. നേരത്തെ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

മാധ്യമപ്രവർത്തനമെന്നാൽ സർക്കാരിന് ഓശാന പാടുന്ന പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും പാർട്ടി പത്ര- ചാനലുകളുടെയും രീതിയിൽ നടത്തണമെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കരുതുന്നതെന്നാണ് കോൺഗ്രസ് ആരോപണം. കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം തങ്ങൾ കനിഞ്ഞരുളിയതാണെന്ന് ഇവർ കരുതുന്നു. അതിൻ്റെ ബഹിർസ്ഫുരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കൃഷ്ണദാസിൻ്റെ തരംതാണ പ്രതികരണമെന്നാണ് വിമർശനം,

ഇനിയും അത് ആവർത്തിച്ചേക്കാം. കൃഷ്ണദാസിൽ നിന്നു മാത്രമല്ല പല നേതാക്കളിൽ നിന്നായി. അസഹിഷ്ണുതയും ഭയവുമാണ് നാട് ഭരിക്കുന്നത്. ലിപ്സ്റ്റിക്ക് ഇട്ട് നല്ല വസ്ത്രങ്ങൾ അണിഞ്ഞ് കോലുമായി വാർത്ത റിപ്പോർട്ട് ചെയ്യാൻ വരുന്നവർ മുതലാളിത്തത്തിൻ്റെ കുഴലൂത്തുകാരാണെന്ന് ദിവസങ്ങൾക്ക് മുൻപ് പി.ബി അംഗം എ വിജയരാഘവനും പറഞ്ഞിരുന്നു. വിമർശനത്തിന് അപ്പുറത്തേക്ക് മാധ്യമപ്രവർത്തനം നടത്തുന്നവരെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്യുന്നത്. ഒരേ രൂപത്തിൽ ഒരേ തരത്തിൽ നേതാക്കൾ ഇങ്ങനെ പ്രതികരിക്കുന്നത് എന്തിൻ്റെ ലക്ഷണമാണെന്ന് കേരളീയ സമൂഹത്തിന് അറിയാം. എല്ലാവരും അത് ഓർക്കുന്നത് നല്ലതാണ്.

#CPIM #KeralaPolitics #MediaFreedom #Intolerance #Krishnadas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia