ടെക്‌നോളജിയെ മുതലെടുത്ത് ഇന്ത്യയിൽ പുതിയ രീതിയിലുള്ള ഫാസിസം വളരുന്നു: സി പി ജോൺ

 
CP John giving a speech on fascism in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂരിൽ എം വി ആർ പതിനൊന്നാം ചരമവാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
● സാങ്കേതികവിദ്യ സുഖസൗകര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ തന്നെ ജനതയുടെ ബോധം പിന്നോട്ട് വലിക്കപ്പെടുന്നു.
● ഈ അവസ്ഥ അപകടകരമാണെന്നും ഇതിനെ പ്രതിരോധിക്കണമെന്നും സി പി ജോൺ ആവശ്യപ്പെട്ടു.
● നവചിന്താ കമ്മ്യൂണിസ്റ്റുകാരുടെയും ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെയും ചുമതലയാണിത്.
● സി എം പി സംസ്ഥാന സെക്രട്ടറി സി എ അജീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ: (KVARTHA) ഇന്ത്യയിൽ പുതിയൊരു രീതിയിലുള്ള ഫാസിസം വളർന്നു വരികയാണെന്ന് സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ. ടെക്‌നോളജിയെ മുതലെടുത്താണ് ഈ പുതിയ ഫാസിസം വളരുന്നത്. സി എം പി ജില്ലാ കമ്മിറ്റി കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടത്തിയ എം വി ആർ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി പി ജോൺ.

Aster mims 04/11/2022

ഒരു വശത്ത് ടെക്‌നോളജിയെ ഉപയോഗിച്ച് മനുഷ്യന്റെ സുഖസൗകര്യങ്ങൾ എല്ലാം വികസിപ്പിക്കുമ്പോൾ മറുവശത്ത് ജനതയുടെ ബോധത്തെയും വിശ്വാസത്തെയും അവർ അറിയാതെ തന്നെ സഹസ്രാബ്ദങ്ങൾ പിറകിലേക്ക് വലിക്കുകയാണ് ഇന്ത്യയിലെ ഫാസിസം ചെയ്യുന്നത്. 

ഇത് അപകടകരമായ ഒരവസ്ഥയാണ്. അതിനെ പ്രതിരോധിക്കുകയാണ് നവചിന്താ കമ്മ്യൂണിസ്റ്റുകാരുടെയും ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെയും ഇന്നത്തെ ചുമതല എന്നും സി പി ജോൺ പറഞ്ഞു.

സി എം പി സംസ്ഥാന സെക്രട്ടറി സി എ അജീർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ചുര്യായി ചന്ദ്രൻ, എം വി ഗിരീഷ് കുമാർ, ഇല്ലിക്കൽ അറസ്തി, പി സുനിൽകുമാർ, വി കെ രവീന്ദ്രൻ, മാണിക്കര ഗോവിന്ദൻ, സുധീഷ് കടന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

സി പി ജോണിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.

Article Summary: C P John says new fascism fueled by technology is dragging India's consciousness backward.

#CPJohn #Fascism #Technology #CMP #MVR #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script