ചെറുകുന്ന് സഹകരണാശുപത്രി വിവാദം സി പി എമ്മിൽ പുകയുന്നു: അഴിമതി അന്വേഷിക്കാൻ മന്ത്രിക്ക് പരാതി നൽകി മുൻ ഡി വൈ എഫ് ഐ നേതാവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആശുപത്രി പൂട്ടി കിടന്നിട്ട് പത്ത് വർഷത്തിൽ ഏറെയായി; ഓഹരി തുക തിരികെ നൽകിയിട്ടില്ല.
● ആശുപത്രിയുടെ പേരിലുള്ള സ്ഥലവും വസ്തുവകകളും വിറ്റു, പണം ബാങ്ക് അക്കൗണ്ടിൽ എത്തിയില്ല.
● മെഡിക്കൽ ഉപകരണങ്ങൾ പരിയാരം മെഡിക്കൽ കോളേജിന് വിൽപനയായി കൈമാറി.
● വിൽപനയിലൂടെ ലഭിച്ച പണം 6006 അക്കൗണ്ടിലേക്ക് വന്നില്ല, ഓഡിറ്റിംഗിൽ മോഷണം പോയെന്ന് അറിയിച്ചു.
കണ്ണൂർ: (KVARTHA) ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ സി പി എം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന് പരാതി നൽകിയതായി മുൻ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറുകുന്ന് സഹകരണ ആശുപത്രി സ്ഥാപക പ്രൊമോട്ടിങ് ഡയറക്ടറും ഡി വൈ എഫ് ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എൻ അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്തുവർഷങ്ങൾക്ക് മുൻപ് ചെറുകുന്നിൽ സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് താനുൾപ്പെടെ പിരിച്ചെടുത്തത്. അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.
ഒ വി നാരായണൻ പ്രസിഡന്റായും കെ മോഹനൻ സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ് ആശുപത്രിയെ നയിച്ചത്. എന്നാൽ, ആശുപത്രി ആരംഭിച്ച് മാസങ്ങൾക്കകം തന്നെ ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് പൂട്ടിപ്പോകുന്ന നിലയാണുണ്ടായത്.
ഇപ്പോൾ ചെറുകുന്ന് സഹകരണ ആശുപത്രി പൂട്ടി കിടന്നിട്ട് പത്ത് വർഷത്തിൽ ഏറെയായി. ആശുപത്രിയുടെ പേരിൽ സ്വരൂപിച്ച ഓഹരികൾ ഇന്നേവരെ ഒരാൾക്കുപോലും തിരിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല. ചെറുകുന്ന് പഞ്ചായത്തിലെ പള്ളിക്കര പ്രദേശത്ത് ആശുപത്രിക്കായി വിലക്കെടുത്ത സ്ഥലവും കിണറും ആശുപത്രിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുവകകളും വർഷങ്ങൾക്ക് മുൻപ് തന്നെ വിറ്റുപോയിട്ടുണ്ട്. മറ്റു വിലപിടിപ്പുള്ള മെഡിക്കൽ ഉപകരണങ്ങൾ പരിയാരം മെഡിക്കൽ കോളേജിന് വിൽപനയായി കൈമാറിയിട്ടുണ്ട്.
ഈ വിൽപനയിലൂടെ ലഭിച്ച പണം ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലുള്ള 6006 നമ്പർ ആശുപത്രിയുടെ അക്കൗണ്ടിലേക്ക് ഇന്നേവരെയും ഒരു രൂപ പോലും വന്നുചേർന്നിട്ടില്ല. ഓഡിറ്റിങ് നടക്കുന്ന സമയത്ത് ആശുപത്രി സാധനങ്ങൾ മോഷണം പോയെന്നാണ് ഓഡിറ്ററെ അറിയിച്ചത്. എന്നാൽ, ഇത് തെളിയിക്കുന്ന ഒരു പരാതി പോലും പോലീസ് സ്റ്റേഷനിൽ നൽകിയിട്ടില്ല.
ചെറുകുന്ന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി കൈപ്പാട് പ്രദേശങ്ങൾ ലേലം ചെയ്തുകൊടുത്തു കിട്ടുന്ന തുകയായ 50 ലക്ഷം രൂപ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനരഹിതമായ ചെറുകുന്ന് ആശുപത്രിയുടെ 6006 അക്കൗണ്ടിലേക്ക് 29-03-2019-ന് മാറ്റുകയും മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചില സ്വകാര്യ വ്യക്തികൾക്ക് ട്രാൻസ്ഫർ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു.
ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലുള്ള സഹകരണ ആശുപത്രിയുടെ 6006 അക്കൗണ്ടിൽനിന്നും ആർക്കൊക്കെയാണ് ഇത്രയും തുക കൈമാറിയതെന്നതിൻ്റെ വിശദാംശങ്ങൾ ഒന്നും ബാങ്ക് രേഖകളിൽ കാണാനില്ലെന്നും എൻ അജിത്ത് കുമാർ ആരോപിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക! വാർത്ത സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കുക.
Article Summary: Corruption allegations rock Cherukunnu Co-operative Hospital; former DYFI leader files complaint with Minister V N Vasavan.
#Cherukunnu #CooperativeHospital #Corruption #CPIM #VNVasavan #KeralaPolitics
