Politics | വ്യക്തി പൂജാ വിവാദത്തിൻ്റെ പേരിലുളള അപ്രീയം തീർന്നില്ല; അവസാന ചാൻസിലും പി ജയരാജൻ വീണ്ടും പടിക്ക് പുറത്ത്; സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം നേടാത്തത് ആരാധകരെ നിരാശയിലാക്കി

 
Controversy Over Personality Worship Leaves P Jayarajan Out of State Secretariat
Controversy Over Personality Worship Leaves P Jayarajan Out of State Secretariat

Photo Credit: Facebook/ P Jayarajan

● പാർട്ടിയിൽ യുവാക്കളെ മുൻനിരയിലെത്തിക്കാൻ ശക്തമായ നീക്കം 
● പിണറായി വിജയൻ്റെ നിലപാട് തീരുമാനത്തിൽ നിർണായകമായി
● കണ്ണൂരിൽ നിന്ന് രണ്ട് പുതുമുഖങ്ങൾ സെക്രട്ടറിയേറ്റിൽ 

കനവ് കണ്ണൂർ

കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ പരിഗണിക്കാത്തത് കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരിലും ആരാധകരിലും അതൃപ്തി പരത്തുന്നു. പി ജെയുടെ സീനിയോറിറ്റി ഗൗനിക്കാത്ത പാർട്ടി നേതൃത്വം അംഗീകരിച്ചത് പാർട്ടിക്കുള്ളിൽ ജൂനിയറായ എം വി ജയരാജനെയാണ്. സംസ്ഥാന കമ്മിറ്റിയിലെ തന്നെ ഏറ്റവും സീനിയർ നേതാവായ പി ജയരാജനെ അവസാന ടേമെന്ന പരിഗണന നൽകി ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നുവെങ്കിലും അവഗണിക്കുകയായിരുന്നു.

വ്യക്തി പൂജയുടെ പേരിൽ പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട പി ജയരാജനോടുള്ള അപ്രീയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിൻ്റെ തെളിവായാണ് അവസാന ടേമിൽ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം തള്ളിക്കളയാൻ കാരണമായതെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എഴുപത്തിരണ്ടു വയസ് പിന്നിട്ട പി ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും ഇനി പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താൻ സാധ്യത കുറവായി മാറിയിരിക്കുകയാണ്.

പി കെ ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും 75 വയസ് പിന്നിട്ടതിനാൽ ഒഴിവാക്കപ്പെട്ട കണ്ണുരിൽ നിന്നുള്ള മറ്റൊരു നേതാവ്. പി കെ ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോർഡ് വൈസ് ചെയർമാനായ പി ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്. എന്നാൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സീനിയർ നേതാവായ ഇപി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ നിലനിർത്തുകയാണ് ചെയ്തത്.

കണ്ണൂരിൽ നിന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, എം. പ്രകാശൻ എന്നിവർ പുതുമുഖങ്ങളായി സംസ്ഥാന കമ്മിറ്റിയിലെത്തുകയും ചെയ്തു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തണമെന്ന താൽപര്യം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രീതി തിരിച്ചടിയാവുകയായിരുന്നു.

P. Jayarajan was once again excluded from the CPM state secretariat, causing discontent among party workers and fans in Kannur. The decision reflects the ongoing disapproval towards him, stemming from past controversies, particularly regarding individual worship.

#PJayarajan #CPM #KeralaPolitics #Controversy #Kannur #PartyLeadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia