Criticism | ക്രിമിനൽ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ഹാച്ചറിയാകുന്നോ എസ്എഫ്ഐ? കാലടിയിലെ സംഭവം പറയുന്നത്!


കെ ആർ ജോസഫ്
(KVARTHA) സിപിഎമ്മിന് (CPM) വേണ്ടി ക്രിമിനൽ (Criminal) കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ഒരു ഹാച്ചറിയാകുകയാണോ ഇപ്പോൾ എസ്എഫ്ഐ (SFI) എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആ രീതിയിലേയ്ക്കാണ് ഇപ്പോൾ വിദ്യാർത്ഥി സംഘടനയുടെ പോക്കെന്നാണ് വിമർശനം. ഏറെ നാളായി നിരവധി പരാതികളാണ് (Complaints) ഈ സംഘടനയ്ക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആർക്കും ഒരു കുലുക്കവുമില്ല. കേട്ടതായി ഒരു ഭാവവുമില്ല. മുതിർന്ന നേതാക്കൾ പോലും ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്ന് വേണം പറയാൻ. ഇപ്പോൾ ഒരു കോളേജിൽ (College) നിന്ന് കേൾക്കുന്ന വാർത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
കോളേജ് വിദ്യാര്‍ത്ഥിനികളുടെ (College Students) ചിത്രങ്ങള്‍ അശ്ലീല ഫേസ്‌ബുക്ക് (Facebook) പേജിൽ പോസ്റ്റ് ചെയ്തതായും എസ്എഫ്ഐ മുന്‍ നേതാവ് അറസ്റ്റിലായെന്നുമാണ് (Arrested) പുറത്തുവന്നിരിക്കുന്ന വാർത്ത. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല പേജുകളിൽ പങ്കുവെച്ചതായി സംശയിക്കുന്നതായും പറയുന്നു. ഈ മുന്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കാലടി ശ്രീശങ്കര കോളേജിലാണ് (Kalady Sree Sankara College) സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്ന രോഹിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയം.
ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ പേജിലൊന്നിൽ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. പഠിച്ചിറങ്ങിയിരുന്നെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാമ്പസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും പിന്നീട് ഇവരുടെ നവമാധ്യമ അക്കൗണ്ടുകളില്‍ നിന്നും മറ്റും എടുക്കുന്ന ചിത്രങ്ങളാണ് അശ്ലീല പേജുകളിൽ മോശം അടിക്കുറുപ്പുകളോടെ പങ്കുവച്ചിരുന്നതെന്നുമാണ് ആരോപണം.
സംഘടനയിലെ തന്‍റെ സഹപ്രവര്‍ത്തകരടക്കം ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രോഹിത് ഈ തരത്തില്‍ വിവിധ അശ്ലീല ഇടങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസ് കസറ്റഡിയിലെടുത്ത രോഹിത്തിന്‍റെ രണ്ടു ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്താണ് കാലടി പൊലീസ് രോഹിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്ര ഗൗരവതരമായ കുറ്റം ചെയ്തൊരു പ്രതിക്കെതിരെ സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ജെൻഡർ ഫ്രണ്ട്ലി ശൗചാലയം ഇല്ലാതെ തന്നെ സഖാക്കൾ ഇങ്ങനെ, അവിടെയും ഒരു ജെൻഡർ ഫ്രണ്ട്ലി ശൗചാലയം ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ കുറിച്ചത്. മഹാരാജാസ് കോളേജിലൊക്കെ ജെൻഡർ ഫ്രണ്ട്ലി ടോയ്ലറ്റ് വന്നതൊക്കെ നാം കണ്ടതാണ്. അന്ന് അതിനെ അനുകൂലിച്ചവരൊക്കെയാണ് ഇപ്പോൾ മൂക്കത്ത് വിരൽ വെക്കുന്നത്. ശരിക്കും. ഈ വാർത്ത ആരെയും ഇക്കിളിപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അത്യന്തം ഗൗരവതരവുമാണ്. സ്വാതന്ത്ര്യം. ജനാധിപത്യം. സോഷ്യലിസം, ഇപ്പോൾ കുളിസീൻ എന്നപോലെയായിരിക്കുന്നു ഇന്ന് കോളേജ് കാമ്പസുകളെന്നാണ് വിമർശനം.
എസ്.എഫ്.ഐയിൽ അംഗത്വമെടുത്താൻ ഏറ്റവും വലിയ തോന്നിവാസിയും താന്തോന്നിയും ആകുമെന്നാണ് പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നത്. പാർട്ടിയുടെ പൂർണ സംരക്ഷണം പലർക്കും ഉറപ്പാകുന്നുമുണ്ടെന്നും ആക്ഷേപമുണ്ട്. 'ഭരണകൂടങ്ങളുടെ കൊടും ഭീകരതകൾക്കു മുന്നിൽ ഒട്ടും അടിപതറാതെ നിൽക്കുന്നവരാണ് നമ്മൾ സഖാക്കൾ. രക്തസാക്ഷികളുടെ ചോരയിലും ധീരതയിലും പടുത്തുയർത്തിയ പാർട്ടിയുടെ യുവരക്തമായ സഖാക്കളേ, പ്രാണൻ വെടിഞ്ഞും രഹസ്യങ്ങൾ ചോരാതെ നോക്കണേ, ജീവൻ്റെ അവസാന തുടിപ്പ് വരെ പൊരുതണം, ലാൽ സലാം സഖാക്കളേ', ഇത് അല്ലേ ഇപ്പോൾ എല്ലാവർക്കും പറയാനുള്ളത്.
ഇയാളെ നാളെ സിപിഎമ്മിൽ എടുത്തേക്കാം. അപ്പോൾ പിന്നെആൾ മാന്യനും ആകും. സ്വന്തം പാർട്ടിയിൽ പ്രവർത്തിച്ച പെൺകുട്ടികളെ തന്നെ പെടുത്തി. ഇവനെ ഒക്കെ പൂമാല ഇട്ട് സ്വീകരിക്കാൻ ഇവിടെ ആളുകൾ ഒക്കെ ഉണ്ടാവുമ്പോൾ ഇതല്ല ഇതിനപ്പുറവും ക്യാമ്പസിനുള്ളിൽ നടക്കുമെന്നത് തീർച്ച. പഠിക്കാൻ വന്നാൽ പഠിച്ച് ജോലി നേടാൻ നോക്കുക, രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് വലിയ സൗഹൃദവും അതുവഴി ഉണ്ടാക്കുന്ന ആങ്ങള - പെങ്ങൾ ബന്ധവും പ്രണയവും ജീവിതം തകർക്കുമെന്ന് ഉപദേശിക്കുന്നവരുണ്ട്. കൂടെ നടക്കുന്നവരുടെ ചിന്താഗതിയെ തിരിച്ചറിയാൻ കഴിയണമെന്നില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് പുതിയ വാർത്ത.