Politics | പുഴുക്കുത്തേൽക്കാത്ത പി ശശി പുറത്താകില്ല, വിശ്വസ്തനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി; പാർട്ടിക്കുള്ളിൽ വിവാദങ്ങൾ തുടങ്ങി; സർക്കാരിന് നാണക്കേടോ?

 
Controversy Erupts Over P. Sasi's Continued Role Amidst Corruption Allegations

Photo Credit: Facebook/ P Sasi

അൻവർ ഉയർത്തിയ ആക്ഷേപങ്ങൾ സംഘടനാതലത്തിൽ പരിശോധിക്കുമ്പോൾ ശശിക്കെതിരായ ആരോപണങ്ങളും നിരീക്ഷിക്കും

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി വിശേഷിപ്പിച്ച ആഭ്യന്തര വകുപ്പിലെ പുഴുക്കുത്തുകളിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഉൾപ്പെടുന്നില്ലെന്ന നിലപാട് സി.പി.എമ്മിൽ വിവാദമാകുന്നു. എ.ഡി.ജി.പി എം ആർ അജിത്ത് കുമാറുമായി പവർ ഗ്രൂപ്പായി പ്രവർത്തിച്ചവരിൽ പ്രമുഖൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി ശശിയാണെന്ന പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാക്കയ്ക്ക് തൻകുഞ്ഞ് പൊൻ കുഞ്ഞെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്. 

 Controversy Erupts Over P. Sasi's Continued Role Amidst Corruption Allegations

മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരായ പി ശശിയും എ.ഡി.ജി.പി എം. ആർ അജിത്ത് കുമാറും ചേർന്നാണ് ഡി.ജി.പിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പിൽ ഭരണം കൈയ്യാളിയിരുന്നതെന്നാണ് ആക്ഷേപം. അൻവറിൻ്റെ വിമർശനങ്ങൾക്ക് പത്രമായ ഇരുവരെയും തൽസ്ഥാനത്ത് നിലനിർത്തിയത് എന്തിനാണെന്ന ചോദ്യം പാർട്ടിക്കുള്ളിലും ഉയർന്നിട്ടുണ്ട്. പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം കണ്ണൂരിലെ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്.

എന്നാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിൽ നടപടി ഉണ്ടായേക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാരിൻ്റെ പൊലീസ് നയങ്ങൾ അട്ടിമറിച്ച് തോന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ നടപടി എടുത്തില്ലെന്ന ആക്ഷേപമല്ലാതെ ശശിക്കെതിരെ ഗുരുതരസ്വഭാവമുളള ആരോപണങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. അൻവർ ഉയർത്തിയ ആക്ഷേപങ്ങൾ സംഘടനാതലത്തിൽ പരിശോധിക്കുമ്പോൾ ശശിക്കെതിരായ ആരോപണങ്ങളും നിരീക്ഷിക്കും. 

എഡിജിപി എം ആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടക്കുക. ഡിജിപി നേരിട്ടാണ് അന്വേഷണം നടത്തുക. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി) ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

അജിത് കുമാറിനെ മാറ്റാത്ത പോലെ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആര്‍ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍. എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഉത്തരവുണ്ട്. വി ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ ജില്ലാ പൊലിസ് മേധാവി.

എസ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനെ ഫോണിൽ വിളിച്ചുസംസാരിക്കുന്നതിൻ്റെ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സേനയ്ക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിനെ തുടർന്നാണ് നടപടി.

#KeralaPolitics, #Corruption, #PSasi, #India, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia