Mattannur | വയനാട്ടില്‍ നിന്നും മടങ്ങിയ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

 
Congress supporters gave a rousing welcome to Rahul Gandhi in Mattannur
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെടുംപൊയില്‍ മുതല്‍ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ തടിച്ചു കൂടിയിരുന്നു.

കണ്ണൂര്‍: (KVARTHA) ജില്ലാ കോണ്‍ഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തില്‍ വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് യാത്രാമദ്ധ്യേ മട്ടന്നൂരില്‍ വന്‍ സ്വീകരണം നല്‍കി. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും മട്ടന്നൂര്‍ ടൗണില്‍ ഒഴുകിയെത്തി. ജില്ലാ അതിര്‍ത്തിയായ നെടുംപൊയില്‍ മുതല്‍ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ തടിച്ചു കൂടിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശത്തിമിര്‍പ്പില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ ഗാന്ധിയോട് നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം മട്ടന്നൂര്‍ ടൗണില്‍ അരമണിക്കൂറോളം പ്രവര്‍ത്തകരോട് മൈക്കില്‍ പ്രസംഗിക്കുകയും ചെയ്തു.

Aster mims 04/11/2022

ജനാതിപത്യ സംരക്ഷണത്തിന് താന്‍ എന്നും മുന്നില്‍ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ നരേന്ദ്ര മോഡിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇവിടെ എന്നെ സ്വീകരിക്കാന്‍ കടന്നു വന്ന, എന്റെ ശബ്ദം ശ്രവിക്കുന്ന മുഴുവന്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ വാചകം ശ്രദ്ധേയമായി. കെ പി സി സി പ്രസിഡണ്ടിനെ കെ സുധാകരനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം നന്ദി' പറഞ്ഞു. 

വൈകുന്നേരം നാലുമണി മുതല്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ തടിച്ചു കൂടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെയും മഹിള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പാര്‍ട്ടി പ്രവര്‍ത്തകരും വാദ്യഘോഷങ്ങളുമായി കാത്തു നിന്നത് മട്ടന്നൂര്‍ ടൗണില്‍ ഒരു ഉത്സവ പ്രതീതി ഉയര്‍ത്തുന്നതായിരുന്നു. കോണ്‍ഗ്രസിന്റെയും യുഡിഫിന്റെയും സംസ്ഥാന ജില്ലാ നേതാക്കള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia