കഴിവുണ്ടായിട്ടും ഒറ്റപ്പെടുത്തലും അവഗണനയും: കോൺഗ്രസ് വക്താവ് ഡോ ഷമ മുഹമ്മദ് പാർട്ടി വിടുമോ? അഭ്യൂഹം പരക്കുന്നു

 
Congress spokesperson Dr. Shama Mohammed
Watermark

Photo Credit: Facbeook/ Dr. Shama Mohamed

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഡൽഹിയിൽ കോൺഗ്രസ് വക്താവായി തിളങ്ങിയെങ്കിലും രാജ്യസഭാ എം.പി സ്ഥാനമോ മറ്റ് അംഗീകാരങ്ങളോ ലഭിച്ചില്ല.
● രാഹുൽ, പ്രിയങ്ക ഗാന്ധിമാരുടെ 'ഗുഡ് ബുക്കിൽ' ഇടം നേടാൻ ഷമയ്ക്ക് കഴിഞ്ഞില്ല.
● കെ.പി.സി.സി. പുനഃസംഘടനാ പട്ടികയിൽ നിന്നും ഷമയെ തഴഞ്ഞത് അതൃപ്തിക്കിടയാക്കി.
● 'കഴിവ് ഒരു മാനദണ്ഡമാണോ' എന്ന് ഷമ ഫേസ്ബുക്കിൽ പരസ്യമായി ചോദിച്ചു.

കണ്ണൂർ: (KVARTHA) കഴിവുണ്ടായിട്ടും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ കണ്ണൂരുകാരിയായ ഡോ ഷമ മുഹമ്മദിനെ ഒതുക്കുന്നതായി പരാതി. ഇതോടെ ഷമ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.

ഡൽഹിയിൽ കോൺഗ്രസ് വക്താവായി തിളങ്ങിയ ഷമ മുഹമ്മദിന് രാജ്യസഭാ എം പി സ്ഥാനമോ മറ്റ് അംഗീകാരങ്ങളോ നൽകിയിരുന്നില്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ 'ഗുഡ് ബുക്കിൽ' ഇടം നേടാനും ഷമയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ഡൽഹി വാസം നിർത്തി ഷമ കണ്ണൂരിലേക്ക് വണ്ടി കയറി. 

Aster mims 04/11/2022

എന്നാൽ, 'പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട' എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ. കെ സുധാകര വിഭാഗത്തിന് ആധിപത്യമുള്ള കണ്ണൂരിൽ അർഹമായ പരിഗണന ഷമയ്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, അവരുടെ പ്രശസ്തിയിലും ഭാഷാ പാടവത്തിലും കഴിയിലും വേവലാതി പൂണ്ട നേതാക്കൾ ചവിട്ടിത്തേയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കെ സുധാകരൻ കെ പി സി സി അധ്യക്ഷ പദവിയിൽ നിന്നും മാറി സണ്ണി ജോസഫ് വന്നപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല.

ഈ സാഹചര്യത്തിലാണ് കെ പി സി സി പുനഃസംഘടനാ പട്ടികയിൽ നിന്നും ഷമയെ തഴഞ്ഞത്. ഈ കാര്യത്തിൽ അതൃപ്തി കോൺഗ്രസ് വക്താവ് കൂടിയായ ഷമ മുഹമ്മദ് പരസ്യമായി തുറന്നടിച്ചിട്ടുണ്ട്. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമ മുഹമ്മദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: 

‘കഴിവ് ഒരു മാനദണ്ഡമാണോ’. പുനഃസംഘടനയിൽ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നൽകിയിരുന്നു. നേതാക്കൾക്ക് ഒറ്റ പദവി മാനദണ്ഡം പോലും എടുത്തുകളഞ്ഞ് ചുമതല നൽകിയപ്പോൾ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഷമ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളത്തിൽ സജീവമായി ഇടപെടുന്നില്ലെന്നത് ഷമയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയിൽ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. 

ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവിൽ കണ്ണൂരിൽ പാർട്ടി പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഷമ സജീവമാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. 

Article Summary: Congress spokesperson Dr. Shama Mohammed is allegedly sidelined, fueling rumors of her quitting.

#ShamaMohammed #Congress #KeralaPolitics #KPCCHomogenization #Kannur #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia