Demand | പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പി സരിന്റെ ആവശ്യം തള്ളി ഷാനിബ്
● താൻ മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് എൻ കെ ഷാനിബും വ്യക്തമാക്കി.
● കോൺഗ്രസ് വോട്ടുകൾ വിഭജിക്കരുതെന്നാണ് പി സരിന്റെ ആവശ്യം.
പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് വിമതൻ എ കെ ഷാനിബ് സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ ആവശ്യപ്പെട്ടു.
‘ഷാനിബ് എന്തിനാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കണം. അദ്ദേഹം എൽഡിഎഫിനെ പിന്തുണയ്ക്കുകയും ഒറ്റപ്പെട്ട ശബ്ദമാകാതിരിക്കുകയും ചെയ്യണം, ആരാണ് ശരിയെന്ന് തീരുമാനിക്കാൻ ജനങ്ങൾക്കൊപ്പം ഉണ്ടാകണം. കഴിയുമെങ്കിൽ നാമനിർദ്ദേശം നൽകരുത്. നേരിട്ട് വന്ന് കാണാനും താൽപര്യമുണ്ട്. ഏത് കോൺഗ്രസുകാരനാണ് കൂടുതൽ വോട്ട് നേടുന്നതെന്ന് നോക്കുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ് വോട്ടുകൾ വിഭജിക്കരുത്,’ പി സരിൻ പറഞ്ഞു.
ഷാനിബുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടില്ലെന്നും തനിക്ക് കോൺഗ്രസ് അതൃപ്തി വോട്ട് കിട്ടില്ലെന്നുള്ളത് ഷാനിബിന്റെ നിരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ താൻ മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് എൻ കെ ഷാനിബും വ്യക്തമാക്കി. വെള്ളിഴാഴ്ച പത്രിക സമർപ്പിക്കും. പി സരിന്റെ ആവശ്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.
#PalakkadBypoll #KeralaElections #Congress #LDF #IndianPolitics