Controversy | 'കാട്ടുപന്നികളെ വെടിവെച്ചു കൊന്നാൽ വെളിച്ചെണ്ണയിലിട്ട് കറി വയ്ക്കാൻ നിയമം വേണം'; വിവാദ പ്രസംഗവുമായി കോൺഗ്രസ് എംഎൽഎ


● കോൺഗ്രസ് എംഎൽഎ സണ്ണി ജോസഫാണ് വിവാദ പ്രസ്താവന നടത്തിയത്.
● കൊട്ടിയൂരിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിലായിരുന്നു പ്രസംഗം.
● 'യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതിനായി നിയമം കൊണ്ടുവരും'
കണ്ണൂർ: (KVARTHA) വിവാദ പ്രസംഗവുമായി കോൺഗ്രസ് എംഎൽഎ. പരസ്യമായി വന്യമൃഗങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗമാണ് എംഎൽഎ യുഡിഎഫ് പൊതുയോഗത്തിൽ നടത്തിയത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നാണ് പേരാവൂർ എംഎൽഎ എസണ്ണി ജോസഫ് ആവശ്യപ്പെട്ടത്. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്നാണ് നിലവിലെ നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര സമര യാത്രയുടെ പൊതുയോഗത്തിന് കൊട്ടിയൂരില്‍ നൽകിയ സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ വിവാദ പ്രസംഗം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും യുഡിഎഫ് കണ്‍വീനറയുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.
നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള തമിഴ്നാട് മോഡൽ കേരളത്തിലും നടപ്പിലാക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Congress MLA Sunny Joseph's controversial statement demanding a law to cook wild boar has ignited a political debate. He made the remarks at a UDF rally in Kottiyoor, suggesting that shot wild boars should be cooked instead of buried.
#WildBoar #KeralaPolitics #Controversy #SunnyJoseph #UDF