Police Action | സംഭാൽ സന്ദർശിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾക്ക് പൂട്ടിട്ട് യുപി പൊലീസ്; യുപിസിസി ഓഫീസിനും നേതാക്കളുടെ വസതികൾക്കും പുറത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച സംഭാൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു.
● രാത്രിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് താമസിച്ചിരുന്നതെന്ന് അജിത് റായി പറഞ്ഞു.
● പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു.
ലക്‌നൗ: (KVARTHA) മസ്ജിദിലെ സർവേയെ തുടർന്ന് സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ സംഭാൽ കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കാനിരിക്കെ വൻ നടപടിയുമായി പൊലീസ്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിനും നിരവധി പാർട്ടി നേതാക്കളുടെ വസതികൾക്കും പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതായി പാർട്ടി വക്താവ് വികാസ് ശ്രീവാസ്തവ അറിയിച്ചു.

ഞായറാഴ്ച രാത്രി തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സംഭാൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. നവംബർ 30 ന് പുറത്തുനിന്നുള്ളവർക്കുള്ള വിലക്ക് പിൻവലിക്കുമെന്ന പ്രതീക്ഷയിൽ ഡിസംബർ രണ്ടിന് സംഭാൽ സന്ദർശിക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, സർക്കാർ പെട്ടെന്ന് വിലക്ക് ഡിസംബർ 10 വരെ നീട്ടുകയായിരുന്നുവെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജിത് റായിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
രാത്രിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് താമസിച്ചിരുന്നതെന്ന് അജിത് റായി പറഞ്ഞു. തടഞ്ഞാൽ ഗാന്ധിയൻ രീതിയിൽ സമാധാനപരമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 24 ന് കോടതി ഉത്തരവ് പ്രകാരം ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേയ്ക്കിടെ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു.
#Congress #UPPolice #Sambhal #Protest #YogiGovernment #Barricades