Tribute | കോൺഗ്രസ് നേതാവ് സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ യാത്രാമൊഴി


● വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാനായി എത്തിയിരുന്നു.
● ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഴപ്പിലങ്ങാട്ടെ വസതിയിലെത്തി കോൺഗ്രസ് പതാക പുതപ്പിച്ചു.
കണ്ണൂർ: (KVARTHA) ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ നടാൽ വായനശാലയ്ക്ക് സമീപത്തെ വസതിയിലും, തുടർന്ന് മുഴപ്പിലങ്ങാട് കുളം ബസാറിലും, ഡി.സി.സി ഓഫീസിലും പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാനായി എത്തിയിരുന്നു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഴപ്പിലങ്ങാട്ടെ വസതിയിലെത്തി കോൺഗ്രസ് പതാക പുതപ്പിച്ചു. കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ടി. ബൽറാം, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ, സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ്, ഡെപ്യൂട്ടി മേയർ പി. ഇന്ദിര, വി.എ. നാരായണൻ, ടി.ഒ. മോഹനൻ, പി.ടി. മാത്യു, ചന്ദ്രൻ തില്ലങ്കേരി, കെ.വി. ഫിലോമിന, വി.വി. പുരുഷോത്തമൻ, പി.പി. ദിവാകരൻ, വെള്ളോറ രാജൻ, രാഹുൽ കായക്കൽ, വിനോദ് പുതുക്കുടി തുടങ്ങിയ നേതാക്കൾ വസതിയിലും ഡി.സി.സി ഓഫീസിലുമെത്തി അനുശോചനം അറിയിച്ചു. കെ.സി. വേണുഗോപാൽ എം.പി, കെ. സുധാകരൻ എം.പി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവർക്ക് വേണ്ടി റീത്ത് സമർപ്പിച്ചു.
പയ്യാമ്പലത്തെ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ അഡ്വ. മാർട്ടിൻ ജോർജ്ജ്, പ്രൊഫ. എ.ഡി. മുസ്തഫ, എൻ. ബാലകൃഷ്ണൻ (സി.പി.എം), നജീബ് (മുസ്ലിം ലീഗ്), സുനിൽ കുമാർ (സി.എം.പി), കെ. സുരേശൻ (എൻ.സി.പി), മാണിക്കോത്ത് രമേശൻ (ബി.ജെ.പി), ഡി.കെ. മനോജ് (സി.പി.ഐ), കെ.പി. പ്രശാന്തൻ (ജനതാദൾ), മുസ്തഫ (എസ്.ഡി.പി.ഐ), കെ.വി. ജയരാജൻ, ചന്ദ്രദാസ് എം.പി തുടങ്ങിയവർ സംസാരിച്ചു.
#SatyenVandichal #KeralaCongress #PoliticalLeader #Tributes #KannurNews #KeralaPolitics