Leadership Change | കോൺഗ്രസിൽ സമവായ സാദ്ധ്യത തെളിയുന്നു; ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ കെ സി കണ്ണൂരിലെത്തും

 
 KC Venugopal, Indian politician and AICC General Secretary
 KC Venugopal, Indian politician and AICC General Secretary

Image Credit: Facebook/ K C Venugopal

● താൽക്കാലികമായ സമവായമെന്ന നിലയിൽ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റേണ്ടന്ന നിലപാടിലാണ് ദേശീയ നേതൃത്വം. 
● സുധാകരനെ അദ്ധ്യക്ഷ പദവിയിൽ നില നിർത്തി പ്രവർത്തനത്തിൽ സജീവമല്ലാത്ത കെ.പി.സി.സി ഭാരവാഹികളെ പുന:സംഘടനയുടെ ഭാഗമായി നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. 
● ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതാണ് തൃശൂർ ഡി.സി സി പ്രസിഡൻ്റിന് വിനയായത്. 

 കണ്ണൂർ: (KVARTHA) സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരവെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കെ.സുധാകരൻ കൂടിക്കാഴ്ച്ച നടത്തും. ഇന്ന് (25.01.2025) കണ്ണുരിലെത്തുന്ന കെ.സി വേണുഗോപാൽ ഈക്കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിലപാട് സുധാകരനെ അറിയിക്കും. കെ.പി.സി.സി അദ്ധ്യക്ഷ പദവിയെ ചൊല്ലി പാർട്ടിയിൽ അണിയറ വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ തന്നെ അപമാനിച്ചു വിട്ടാൽ എംപി സ്ഥാനമുൾപ്പെടെ രാജി വയ്ക്കുമെന്ന മുന്നറിയിപ് സുധാകരൻ നൽകിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം അവസാനിപ്പിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. താൽക്കാലികമായ സമവായമെന്ന നിലയിൽ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റേണ്ടന്ന നിലപാടിലാണ് ദേശീയ നേതൃത്വം. എന്നാൽ സുധാകരനെ അദ്ധ്യക്ഷ പദവിയിൽ നില നിർത്തി പ്രവർത്തനത്തിൽ സജീവമല്ലാത്ത കെ.പി.സി.സി ഭാരവാഹികളെ പുന:സംഘടനയുടെ ഭാഗമായി നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. വയനാട്, തൃശൂർ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റിയേക്കാം. ഡിസി. സി ട്രഷറർ എൻ എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് വയനാട് ഡി.സി.സി പ്രസിഡൻ്റ് അപ്പച്ചനെ മാറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതാണ് തൃശൂർ ഡി.സി സി പ്രസിഡൻ്റിന് വിനയായത്. 
കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെടുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. യു.ഡി.എഫ് കൺവിനർ എം.എം ഹസൻ, ഷാഫി പറമ്പിൽ എം.പി, കെ.സി ജോസഫ് തുടങ്ങിയനേതാക്കൾ സുധാകരനെതിരെയുള്ള നീക്കങ്ങൾക്ക് സതീശനെ പിൻതുണയ്ക്കുന്നവരാണ്. എന്നാൽ മുതിർന്ന നേതാക്കളായ എ.കെ. ആൻ്റണി, രമേൾ ചെന്നിത്തല, കെ. മുരളീധരൻ, യു.ടി ജയന്ത് തുടങ്ങിയ നേതാക്കൾ സുധാകരൻ മാറേണ്ടെന്ന അഭിപ്രായമുള്ളവരാണ്.

 ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.

KC Venugopal is set to meet Sudhakaran to discuss the leadership dispute within Kerala Congress, with national leadership aiming for a temporary resolution.

#KeralaCongress #KCVenugopal #Sudhakaran #LeadershipChange #CongressKerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia