Change | കോൺഗ്രസിൽ വീണ്ടും നേതൃമാറ്റ നീക്കവുമായി ഹൈക്കമാൻഡ്; സുധാകരന് പകരം പുതിയ കെപിസിസി അധ്യക്ഷൻ വന്നേക്കും

 
KPCC President Kerala Congress, K. Sudhakaran leadership change discussion, AICC decision
KPCC President Kerala Congress, K. Sudhakaran leadership change discussion, AICC decision

Photo Credit: Facebook/ K Sudhakaran

● കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ അഭിപ്രായ സർവേ സുധാകരന് പ്രതികൂലം 
● ബെന്നി ബഹനാൻ, കെ മുരളീധരൻ എന്നിവരുടെ പേരുകൾ പരിഗണനയിൽ.
● വി.ഡി. സതീശൻ-സുധാകരൻ പോരും നേതൃമാറ്റത്തിന് കാരണം.


കണ്ണൂർ: (KVARTHA) തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപായി കെ സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും മാറ്റാനുള്ള അണിയറ നീക്കം ശക്തമായി. എഐസിസിയുടെ കേരളത്തിൻ്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി നേതാക്കളിൽ നിന്നും നടത്തിയ അഭിപ്രായ സർവേയിൽ കെ സുധാകരനെ മാറ്റണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ഗ്രൂപ്പ് പോരും സതീശൻ നയിച്ച മലയോര സമര ജാഥയിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി അനുകൂലിച്ച് കെ സുധാകരൻ നടത്തിയ പ്രസംഗവും ഹൈക്കമാൻഡിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സുധാകരന് പകരം ബെന്നി ബഹനാനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ കെ മുരളീധരൻ്റെ പേരും ഉന്നയിക്കുന്നവരുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്ന കെ സുധാകരന് എം.പി സ്ഥാനവും കെ.പി.സി.സി അദ്ധ്യക്ഷ പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ പരിമിതികളുണ്ടെന്നാണ് നേതൃമാറ്റം ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഡൽഹിയിലെ തോൽവിയുടെ പശ്ചാത്തലങ്ങളിൽ സംസ്ഥാനങ്ങളിലെ പി.സി.സികൾ അഴിച്ചു പണിയാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് താൽക്കാലികമായി മരവിപ്പിച്ച കെ.പി.സി.സി പുന:സംഘടന വീണ്ടും കോൺഗ്രസിൽ ചർച്ചയാകുന്നത്.

Congress high command is considering a leadership change in Kerala, with K. Sudhakaran likely to be replaced as KPCC President.

#Congress #KeralaPolitics #LeadershipChange #KPSudhakaran #INC #Political

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia