Threat | മുഖ്യമന്ത്രിയുടെ നാട്ടിൽ പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന് പഞ്ചായത്ത് ജീവനക്കാർക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വധഭീഷണി മുഴക്കിയതായി പരാതി

 
 CPI(M) leader threatens local body employees in Pinarayi.
 CPI(M) leader threatens local body employees in Pinarayi.

Photo Credit: Screengrab from a Whatsapp video

●  ഹൈക്കോടതി ഉത്തരവിന്റെ പ്രകാരം പാതയോരത്തിലെ ബോർഡുകൾ നീക്കം ചെയ്തു
● സിപിഎം പിണറായി ലോക്കൽ സെക്രട്ടറിയുടെയും പ്രവർത്തകരുടെയും ഭീഷണി
● ജീവനക്കാരുടെ കയ്യും കാലും കൊത്തുമെന്ന് ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതായി പരാതിയുണ്ട്. 
●  ജീവനക്കാർക്കിടെയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
● തൊഴിലുടമകളും ഉദ്യോഗസ്ഥരും തൊഴിൽ ചെയ്യാനുള്ള സംരക്ഷണം ആവശ്യപ്പെട്ടു

കണ്ണൂർ: (KVARTHA) പാതയോരങ്ങളിലെ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി പഞ്ചായത്തിലെ ജീവനക്കാരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതായി പരാതി. 

കഴിഞ്ഞ 24ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ. പ്രവർത്തകനായ നിഖിൽ കുമാർ എന്നിവർ പഞ്ചായത്ത് ഓഫിസിലേക്ക് അതിക്രമിച്ചു കയറുകയും വനിതാ ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ജീവനക്കാരുടെ കയ്യും കാലും കൊത്തുമെന്ന് ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതായി പരാതിയുണ്ട്. 

 CPI(M) leader threatens local body employees in Pinarayi.

നീക്കം ചെയ്തതിൽ സിപിഎമ്മിൻ്റെ പ്രചാരണ ബോർഡുകൾ ഉൾപ്പെട്ടതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൽ ജീവനക്കാർക്കിടെയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജീവനക്കാർക്ക് തൊഴിൽ ചെയ്യാനുള്ള സംരക്ഷണം ഒരുക്കണമെന്ന് ഇവർ പോസ്റ്റർ പ്രചാരണത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനും പിണറായി പൊലീസിൽ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Local body employees in Pinarayi were threatened by CPI(M) leader and his associates after removing campaign boards as per the High Court's order. A police complaint has been filed.

#KeralaNews, #Pinarayi, #CPIM, #Threat, #Panchayat, #Employees

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia