Statement | കണ്ണൂർ എഡിഎമ്മിന്റെ മരണം: കലക്ടർ അരുൺ കെ വിജയൻ മൊഴി നൽകി; 'സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട്'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എ.ഡി.എം പെട്രോൾ പമ്പിനായി കൈക്കൂലി വാങ്ങിയെന്ന പരാതി തനിക്ക് കിട്ടിയിരുന്നില്ലെന്ന് കലക്ടർ
● നേരത്തെ അനുമതി ചോദിച്ചതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
കണ്ണൂർ: (KVARTHA) എ.ഡി. എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പൊലീസിന് മൊഴി നൽകി. റവന്യൂ വകുപ്പുതല അന്വേഷണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞു നൽകിയിട്ടുണ്ടെന്നും പൊലീസ് മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. പൊലിസ് മൊഴി രേഖപ്പെടുത്തുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രയയപ്പ് സമ്മേളനത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നതെന്നും എ.ഡി.എം പെട്രോൾ പമ്പിനായി കൈക്കൂലി വാങ്ങിയെന്ന പരാതി തനിക്ക് കിട്ടിയിരുന്നില്ലെന്നും കലക്ടർ മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ സന്ദർശിച്ചത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിട്ടാണെന്നും ജില്ലയുടെ കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എഡിഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അന്വേഷണ സംഘം എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയത്. നേരത്തെ അനുമതി ചോദിച്ചതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
#ADMDeath #KannurCollector #ArunKVijayan #PoliceStatement #Investigation #Kerala