മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പടൻ' പരാമർശം: കണ്ണാടിയിൽ നോക്കി ചോദിക്കണം; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

 
KC Venugopal criticizing the Chief Minister's remarks
Watermark

Photo Credit: Facbook/ K.C. Venugopal, V D Satheesan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
● മുഖ്യമന്ത്രിയുടെ പരാമർശം അൽപത്തരമെന്ന് കെ സുധാകരൻ എംപി പ്രതികരിച്ചു.
● കേരള മുഖ്യമന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ലെന്നും മാന്യതയുണ്ടെങ്കിൽ പിൻവലിക്കണമെന്നും എപി അനിൽകുമാർ ആവശ്യപ്പെട്ടു.
● രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്നതായി മാത്രമേ ഈ പ്രതികരണത്തെ കാണാൻ സാധിക്കൂ എന്ന് കെകെ രമ എംഎൽഎ പറഞ്ഞു.

തിരുവനന്തപുരം: (KVARTHA) കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പടൻ' പരാമർശത്തിൽ ശക്തമായ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരും ഉള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഓർക്കണമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇത്തരത്തിൽ പ്രതികരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പറയണം. തിരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്ന് പറയുന്നതിലൂടെ കൊള്ള നിർബാധം തുടരാമെന്നാണ് മുഖ്യമന്ത്രി അർത്ഥമാക്കുന്നതെങ്കിൽ അത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ എസ്ഐടി നടപടികൾ പെട്ടെന്ന് മാറ്റിവെച്ചത് സർക്കാർ ഭയപ്പെടുന്നത് കൊണ്ടാണ്. 

സ്വന്തം ഘടകകക്ഷികളെ പോലും വഞ്ചിച്ചുകൊണ്ട് പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി ജോൺ ബ്രിട്ടാസിനെ ന്യായീകരിക്കുന്നതിൽ സിപിഐ മറുപടി പറയണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. പിഎം ശ്രീയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. 

ബ്രിട്ടാസിനെ ന്യായീകരിച്ചതിലൂടെ അതിൽ നിന്ന് പിന്മാറില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം ഭരണപരാജയങ്ങൾ ജനം വിലയിരുത്തുകയും തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രംഗത്ത്

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാൽ നന്നായിരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. 

പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു. പന്ത്രണ്ട് ദിവസത്തോളം പരാതി കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തുവെന്നും വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമർശം അൽപത്തരമെന്നായിരുന്നു കെ സുധാകരൻ എംപി പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തിയാൽ എന്തുചെയ്യുമെന്നും കെ സുധാകരൻ ചോദിച്ചു.

കോൺഗ്രസിനെതിരായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്നായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് എപി അനിൽകുമാർ ആവശ്യപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ല അദ്ദേഹം നടത്തിയത്. അന്തസും മാന്യതയും ഉണ്ടെങ്കിൽ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണം. സിപിഐഎം സംസ്ഥാന നേതാവിനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. വളരെ മോശമായ പെരുമാറ്റമാണത്. മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകൾ സിപിഐഎമ്മിൽ നിരവധിയാണ്. അവരെക്കുറിച്ച് എഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ലെന്നും എപി അനിൽകുമാർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് സ്വൽപം ആത്മാർത്ഥയുണ്ടെങ്കിൽ സ്വന്തം പാർട്ടിയിൽ ആരോപണ വിധേയർക്ക് എതിരെ നടപടി എടുക്കണമെന്നായിരുന്നു കെകെ രമ എംഎൽഎയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്നതായി മാത്രമേ കാണാൻ സാധിക്കൂ. 

സ്ത്രീ സമൂഹത്തിന് അനുകൂലമായ പ്രസ്താവനയായി ഇതിനെ കാണാൻ കഴിയില്ലെന്നും കെകെ രമ പറഞ്ഞു. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഇത്തരത്തിൽ പലതും പറയുമെന്നുമായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്.

ഈ രാഷ്ട്രീയ വിവാദത്തിൽ നിങ്ങൾ പ്രതികരിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! 

Article Summary: Major political controversy in Kerala over CM's 'lecher' remark, drawing sharp criticism from Congress leaders.

#KCVenugopal #VDSatheesan #KeralaPolitics #PinarayiVijayan #Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia