Youth Protest | മുഖ്യമന്ത്രിയുടെ രാജി ആവശ്യം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

 
Clash in Youth Congress March Demanding Chief Minister's Resignation in Kannur
Clash in Youth Congress March Demanding Chief Minister's Resignation in Kannur

Photo: Arranged

● ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് കാരണം. 
● പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 
● ഫർസീൻ മജീദ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. 

തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ചെരിപ്പും കൊടിക്കമ്പുകളും പോലീസിനുനേരെ വലിച്ചെറിഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയ വാഹനത്തിന് മുന്നിൽ നിന്നും പ്രവർത്തകർ പ്രതിഷേധിച്ചു. ഫർസീൻ മജീദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.  

Clash in Youth Congress March Demanding Chief Minister's Resignation in Kannur

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ മാസപ്പടി കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കളക്ടറേറ്റ് മാർച്ച്. കെ.പി.സി.സി. മെമ്പർ അഡ്വ. ടി. ഒ. മോഹനൻ മാർച്ച് ഉദ്ഘാടനം ചെയ്തു. 

Clash in Youth Congress March Demanding Chief Minister's Resignation in Kannur

ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി. ഫർസീൻ മജീദ് സ്വാഗതം പറഞ്ഞു. രാഹുൽ വെച്ചിയോട്ട്, ജോഷി കണ്ടത്തിൽ, വി.കെ. ഷിബിന, മുഹ്സിൻ ഖാദിയോട്, സുധീഷ് വെള്ളച്ചാൽ, ഫർഹാൻ മുണ്ടേരി, എം.കെ. വരുൺ, ജിതിൻ കൊളപ്പ, അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Clash in Youth Congress March Demanding Chief Minister's Resignation in Kannur

എ.എസ്.പി. ട്രെയിനി, വളപട്ടണം എസ്.എച്ച്.ഒ. ബി. കാർത്തികിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം കളക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

A clash erupted during a Youth Congress march to the Collectorate in Kannur, demanding the resignation of the Chief Minister. Police used water cannons after protesters tried to breach barricades. Scuffles ensued between activists and police, with protesters throwing slippers and flagpoles. Several activists, including Farzeen Majeed, were arrested. The march was in response to Veena Vijayan's implication in the 'monthly payment' case.

#Kannur #YouthCongress #Protest #PoliceClash #KeralaPolitics #ResignCM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia