'എന്നെ അറിയുന്ന സുധാകരൻ രാഷ്ട്രീയം സംസാരിക്കുമോ?' സി പി എം വിടില്ലെന്ന് സി കെ പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വൃക്കരോഗ ബാധിതനായി ചികിത്സയിലുള്ള സി.കെ.പി ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
● ഡിസംബർ ഏഴിന് കുഞ്ഞിമംഗലത്തെ വീട്ടിൽ കെ. സുധാകരൻ എത്തിയത് അസുഖവിവരങ്ങൾ തിരക്കാനായിരുന്നു.
● മാധ്യമങ്ങൾ ബിസിനസ് വളർത്താനാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്ന് സി.കെ.പി വിമർശിച്ചു.
● തന്നെ കാണാൻ ബി.ജെ.പി നേതാക്കളും വരാറുണ്ടെന്നും അതെല്ലാം വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: (KVARTHA) അയിഷ പോറ്റിക്ക് പിന്നാലെ താൻ പാർട്ടി വിടുമെന്ന മാധ്യമ വാർത്തകൾ തള്ളി മുൻ എം എൽ എയും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന സി കെ പി പത്മനാഭൻ. കെ സുധാകരൻ എം പി പാർട്ടിയിൽ നിന്നും അവഗണന നേരിടുന്ന സി കെ പി പത്മനാഭനെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അയിഷ പോറ്റിക്ക് പിന്നാലെ വീണ്ടും വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞതിനെ സി കെ പിയും പാർട്ടി വിടുമെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. വൃക്കരോഗ ബാധിതനായി ഡയാലിസിസ് ചെയ്യുന്ന സി കെ പി പത്മനാഭൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല.
പാർട്ടി മാറ്റത്തെക്കുറിച്ച് അദ്ദേഹത്തോട പ്രതികരണം ആരാഞ്ഞപ്പോൾ 'രാഷ്ട്രീയകാര്യം എന്നെ അറിയുന്ന കെ സുധാകരൻ സംസാരിക്കുമോ' എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്.
മാധ്യമങ്ങൾ ഇങ്ങനെ പല വാർത്തകളും കൊടുക്കും, അതൊക്കെ അവരുടെ ബിസിനസ് വളർത്താനാണെന്നും സി കെ പി പറഞ്ഞു. കഴിഞ്ഞ ഡിസംബർ ഏഴിനാണ് സി കെ പിയുടെ കുഞ്ഞിമംഗലത്തെ വീട്ടിൽ കെ സുധാകരൻ എം പി എത്തിയത്. അദ്ദേഹത്തിന്റെ അസുഖവിവരങ്ങൾ അന്വേഷിക്കാനും സൗഹൃദം പുതുക്കാനുമായിരുന്നു വരവ്.
ഏറെ നേരം സംസാരിച്ചാണ് ഇരുവരും പിരിഞ്ഞത്. കുഞ്ഞിമംഗലത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുധാകരൻ. ഇതിന് മുൻപാണ് സി കെ പിയെ വീട്ടിലെത്തി സന്ദർശിച്ചത്.
രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയാകാത്ത ആ കൂടിക്കാഴ്ചയെക്കുറിച്ചും ചിത്രം സഹിതം സുധാകരൻ തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തളിപ്പറമ്പ് എം എൽ എ ആയിരുന്ന സി കെ പിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നതായി അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതാണ് സി പി എമ്മുമായി ഏറെക്കാലമായി അകന്നു കഴിയുന്ന സി കെ പി പാർട്ടി മാറുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് കാരണമായത്.
തന്നെ കാണാൻ കോൺഗ്രസുകാർ മാത്രമല്ല ബി ജെ പി നേതാക്കളും വീട്ടിൽ വന്നിട്ടുണ്ടെന്നും വ്യക്തിപരമായ കൂടിക്കാഴ്ചകളും സൗഹൃദം പുതുക്കലുമാണ് അതൊക്കെയെന്നും സി കെ പി പ്രതികരിച്ചിരുന്നു. പാർട്ടി വിട്ടു കോൺഗ്രസിൽ ചേക്കേറാൻ താനില്ലെന്ന് അസന്നിഗ്ദ്ധമായി സി കെ പി വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങളും മാഞ്ഞു പോയിരിക്കുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Senior leader CKP Padmanabhan dismisses rumors of leaving CPIM to join Congress after K Sudhakaran's visit.
CKPPadmanabhan #CPIM #KSudhakaran #KannurPolitics #KeralaNews #Rumors
