Vijay | സിനിമയോ അതോ രാഷ്ട്രീയമോ? ഇരുതോണിയിൽ കാൽ വെച്ച് ഇളയ ദളപതി
നവോദിത്ത് ബാബു
ചെന്നൈ: (KVARTHA) സിനിമയിലോ (Cinema) അതോ രാഷ്ട്രീയത്തിലോ (Politics) എവിടെ ഇളയ ദളപതി കാലുറച്ചു നിൽക്കും? ആരാധകരുടെയും (Fans) സ്വപ്നങ്ങൾ വിൽക്കുന്ന കോടാമ്പത്തെ ചോദ്യങ്ങൾക്ക് ഇനിയും വിജയ് (Vijay) മറുപടി നൽകിയിട്ടില്ല. ഒരു വശത്ത് സിനിമയെന്ന ഭ്രമാത്മക ലോകം, മറുവശത്ത് രാഷ്ട്രീയമെന്ന ഇളകിമറിയുന്ന കടൽ വിജയ് എവിടെ നിൽക്കുമെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
സിനിമയിൽ അഭിനയിച്ചുകൊണ്ട് (Acting) ജനനായകനായിക്കൂടെ എന്ന് ആരാധകർ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം വിജയ് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവാസനത്തേതെന്ന് വിജയ് പറഞ്ഞിരുന്നുവെങ്കിലും കാര്യങ്ങൾ അങ്ങനെയായിരിക്കില്ലെന്നാണ് ടോളിവുഡിൽ (Tollywood) നിന്നും വരുന്ന വാർത്തകൾ പറയുന്നത്.
വിജയ് ചലച്ചിത്ര രംഗത്ത് തുടർന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ദളപതി 70ന് വേണ്ടി കഥകള്‍ കേള്‍ക്കുന്നുവെന്നും രണ്ട് സംവിധായകരുടെ കഥകള്‍ താരത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും അവയുടെ ഫൈനല്‍ ഡ്രാഫ്റ്റിന് അനുസരിച്ച് സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. മാത്രമല്ല സംവിധായകരായ അറ്റ്ലി, ഷങ്കര്‍ എന്നിവരുടെ കഥകള്‍ വിജയ്ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം.
ശങ്കറിനൊപ്പം ഉള്ളത് ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്നും പറയപ്പെടുന്നു. അതേസമയം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് വിജയ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം തമിഴക വെട്രിക് കഴകം പാർട്ടിയുടെ (Tamilaga Vettri Kazhagam) പ്രഥമ സംസ്ഥാന സമ്മേളനം നടക്കുകയും ചെയ്തിരുന്നു. പാർട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണ് തമിഴക വെട്രിക് കഴകം ലക്ഷ്യമിടുന്നത്. എന്നാൽ താൻ ഫുൾടൈം രാഷ്ട്രീയക്കാരനാവാൻ ഇല്ലെന്ന വിജയ് നൽകുന്ന സന്ദേശം പാർട്ടി അണികളിലും ഫാൻസുകാരിലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്.