Trump’s Diplomacy | ഇനി ചൈനയുമായി ഭായ് ഭായ്, ഒറ്റ ഫോൺ കോളിൽ ഷി ജിൻപിങ്ങിനെ വീഴ്ത്തി; ട്രംപ് ആരാ മോൻ!
● എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ടുണ്ടാക്കുന്ന ട്വിസ്റ്റുകളാണ് ട്രംപിൻ്റെ ആവനാഴിയിലുള്ളത്.
● ട്രംപ് അമേരിക്കൻ ഐക്യ നാടുകളുടെ പ്രസിഡ്ൻ്റായി വന്നാൽ ലോക മഹായുദ്ധങ്ങൾ തന്നെയുണ്ടാകുമെന്ന് ഒന്നാം ടേമിൽ പ്രചരിച്ചവരുണ്ട്.
● ചോരപൊടിയാത്ത വാക് യുദ്ധം മാത്രമാണ് ട്രംപ് ചൈനയോടും ഇറാനോടുമെല്ലാം നടത്തിയത്.
നവോദിത്ത് ബാബു
(KVARTHA) തികച്ചും അപ്രവചനീയനാണ് ഡൊണൾഡ് ട്രംപ്. സമാധാനത്തിൻ്റെ മാടപ്രാവാകാനും അധികാരത്തിൻ്റെ കൂർത്ത നഖങ്ങളുള്ള കഴുകനാവാനും ഞൊടിയിടക്കുള്ളിൽ ട്രംപിന് കഴിയും. എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ടുണ്ടാക്കുന്ന ട്വിസ്റ്റുകളാണ് ട്രംപിൻ്റെ ആവനാഴിയിലുള്ളത്. അങ്ങേയറ്റം മാന്യതയും ജനാധിപത്യബോധവും പുരോഗമന ചിന്ത ഗതിയുമുള്ള കമലാ ഹാരിസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വീണു പോയതു ഇതു കാരണമാവാം.
ഏതു തറ നിലവാരത്തിൽ താഴാനും ഉയർന്ന തലത്തിലേക്ക് കുതിച്ചുയരാനും മാലാഖയായും ചെകുത്താനായും മാറാനും ട്രംപിന് കഴിയും. ട്രംപ് അമേരിക്കൻ ഐക്യ നാടുകളുടെ പ്രസിഡ്ൻ്റായി വന്നാൽ ലോക മഹായുദ്ധങ്ങൾ തന്നെയുണ്ടാകുമെന്ന് ഒന്നാം ടേമിൽ പ്രചരിച്ചവരുണ്ട്. എന്നാൽ ഒന്നാം തവണ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ട്രംപ് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിലയ്ക്ക് നിർത്തുക മാത്രമാണ് ചെയ്തത്. ചോരപൊടിയാത്ത വാക് യുദ്ധം മാത്രമാണ് ട്രംപ് ചൈനയോടും ഇറാനോടുമെല്ലാം നടത്തിയത്. ഇപ്പോഴിതാ അധികാരത്തിൽ ചരിത്രം കുറിച്ചു കൊണ്ട് തിരിച്ചു വന്നപ്പോൾ തൻ്റെ വിദേശനയ പോളിസിയുടെ അലകും പിടിയും മാറ്റിയിരിക്കുകയാണ് ട്രംപ്.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയ വിനിമയം നടത്തിയാണ് ലോക നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ എൻട്രി.
അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനലോകനേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് പക്ഷെ ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയിരുന്നില്ല. മാത്രമല്ല ചൈനക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയെന്ന ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.
എൻബിസിയുടെ മീറ്റ് ദി പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷി ജിൻപിങ്ങുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് ട്രംപ് വെളിപ്പെടുത്തിയത്. എനിക്ക് പ്രസിഡൻ്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്. ഞാൻ ആശയവിനിമയം തുടരുന്നു', എന്നായിരുന്നു തായ്‌വാൻ ആക്രമിക്കുന്നതിന് കോപ്പുകൂട്ടുന്ന ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോയെന്ന ചോദ്യത്തിന് ‘ഞാൻ മൂന്ന് ദിവസം മുമ്പ് ആശയവിനിമയം നടത്തിയിരുന്നു’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
എന്നാൽ എപ്പോഴാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണിൽ ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിൻപിങ്ങും ട്രംപും അവസാനമായി കണ്ടത്. നേരത്തെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചൈനയ്‌ക്ക് മേൽ പത്തുശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫെൻ്റനൈൽ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേയ്ക്കുള്ള കടത്തിനെതിരെ ട്രംപ് നിലപാട് സ്വീകരിച്ചിരുന്നു. മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്ക് വൻതോതിൽ എത്തുന്ന ഫെൻ്റനൈലിന് പത്തുശതമാനംഅധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.
ഫെൻ്റനൈൽ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേയ്ക്കുള്ള ഒഴുക്കിൻ്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത വർഷം ജനുവരി 20 ന് തൻ്റെ സ്ഥാനാരോഹണ ദിവസം തന്നെ ചൈനയ്ക്കെതിരെ 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. നിലവിൽ ട്രംപ് ഷി ജിൻപിങ്ങുമായി സംസാരിച്ചുവെന്ന് വെളിപ്പെടുത്തിയ അഭിമുഖത്തിൻ്റെ തീയതി പരിശോധിക്കുമ്പോൾ അധികനികുതി സംബന്ധിച്ച പ്രസ്താവനയ്ക്ക് ശേഷമായിരുന്നു ട്രംപ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മെക്സിക്കോയിൽ അനധികൃത ഫെൻ്റനൈൽ നിർമ്മിക്കുകയും തുടർന്ന് മയക്കുമരുന്ന് മാഫിയകൾ അത് അതിർത്തി കടത്തുകയും ചെയ്യുന്നുവെന്ന്ദീർഘകാലമായി അമേരിക്കൻ സുരക്ഷാഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നതാണ്. എന്നാൽ ഇത്തരാം വിഷയങ്ങൾ ചൈനീസ് പ്രസിഡൻ്റുമായി ചർച്ച ചെയ്തിരുന്നോയെന്ന കാര്യം ട്രംപ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും നാളുകളിൽ തൻ്റെ വിദേശനയ പോളിസിയെന്താണെത്ത് ഒറ്റ ഫോൺ കോളിലൂടെ തെളിയിക്കുകയാണ് ഡൊണാൾഡ് ട്രംപ്.
#Trump, #XiJinping, #Diplomacy, #USChinaRelations, #ForeignPolicy, #PhoneCall