Meeting | വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; 'ചോദിച്ചത് 2000 കോടിയുടെ അടിയന്തര സഹായം'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (KVARTHA) ദുരന്തത്തില്‍ പൊലിഞ്ഞ വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. വയനാടിന്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.

മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഡെല്‍ഹിയില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിന്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
നേരത്തെ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ മോദി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
#WayanadRelief #KeralaCM #PMModi #DisasterRelief #FinancialAid #IndiaNews