Assurance | മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ഭൂമിതർക്കം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; കോടതിയിലുള്ള കേസുകളിൽ അനുകൂല നിലപാട് സ്വീകരിക്കും

 
chief minister assures no evictions in munambam land dispute

Photo Credit: Facebook / Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുനമ്പം സമര സമിതിയുമായി ഓൺലൈൻ ചർച്ച നടത്തി
● വഖഫ് ബോർഡിനോട് നോട്ടീസടക്കമുള്ള നടപടികൾ ഒഴിവാക്കാൻ നിർദേശം 
● ഇക്കാര്യം ബോർഡ്  അംഗീകരിച്ചു 

തിരുവനന്തപുരം: (KVARTHA) മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ താമസക്കാർക്ക് ആശ്വാസമായി സർക്കാർ. ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. മുനമ്പം സമര സമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഭൂപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Aster mims 04/11/2022

രേഖകളുള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്  സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ  അറിയിച്ചു.  വഖഫ് ബോർഡിനോട് നോട്ടീസടക്കമുള്ള നടപടികൾ ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ്  അംഗീകരിച്ചിട്ടുണ്ട്. 

ഭൂമിയിലെ താമസക്കാർക്ക് അവരുടെ ആശങ്കകൾ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. കോടതിയിലുള്ള കേസുകളിൽ സർക്കാർ നിലവിലെ താമസക്കാർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കും. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള ശ്രമങ്ങളും സർക്കാർ നടത്തും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ‍ ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി.പി), പി.ജെ ജോസഫ് (പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

#Munambam #Kerala #landdispute #eviction #judicialcommission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia