Criticism | കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത് മുസ്ലിം വിരുദ്ധ നിയമങ്ങളെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി
● 'ഇന്ത്യയുടെ വൈവിധ്യം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു'
● 'ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ല'
● കണ്ണൂരിൽ ശില്പശാല സംഘടിപ്പിച്ചു.
കണ്ണൂർ: (KVARTHA) ബി.ജെ.പി സർക്കാർ കഴിഞ്ഞ കുറെക്കാലമായി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിയമങ്ങളാണ് പാസാക്കുന്നതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ വൈവിധ്യം നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2024 ലെ വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് മഹല്ല് ഭാരവാഹികൾക്ക് അവബോധമുണ്ടാക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താണ അമാനി ഓഡിറ്റോറിയത്തിൽ നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങളെ കേന്ദ്രീകരിച്ചാണ് പാർലമെൻ്റിൽ കഴിഞ്ഞ കുറെ കാലമായി ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ല രാജ്യത്തിൻ്റെ വൈവിധ്യം കേന്ദ്ര സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
ശിൽപ്പശാലയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷനായി. മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി അഡ്വ. ബി എം ജമാൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർ ക്ലാസെടുത്തു.
#AntiMuslimLaws, #BJP, #HarrisBeeran, #WakfAmendment, #MinorityRights, #ReligiousFreedom