Criticism | കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ 'കാസ', എൻഡിഎയുടെ ഭാഗമാകും; എല്ലാ വർഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നതെന്ന് കെ ടി ജലീൽ 

 
 KT Jalil Criticizes CAS, Kerala Politics, New Political Party Formation
 KT Jalil Criticizes CAS, Kerala Politics, New Political Party Formation

Image Credit: Facebook/ CASA

● കാസ 2018-ൽ കെവിൻ പീറ്ററും മറ്റ് അഞ്ചുപേരും ചേർന്ന് രൂപീകരിച്ച സംഘടനയാണ്.
● 2019-ൽ കാസ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു.
● കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ച സംഘടനയാണ് കാസയെന്ന് ആരോപണമുണ്ട് 

തിരുവനന്തപുരം: (KVARTHA) തീവ്ര ക്രിസ്ത്യന്‍ സംഘടന ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ്  അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന 'കാസ' (CASA) പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദേശീയതലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഹകരിക്കുന്ന വിധത്തിലായിരിക്കും പ്രവർത്തനമെന്ന് സ്ഥാപകരിൽ ഒരാളായ കെവിൻ പീറ്ററിനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.  2018-ൽ കെവിനും മറ്റ് അഞ്ചുപേരും ചേർന്നാണ് കാസ രൂപീകരിച്ചത്. 2019-ൽ ഇത് ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു.

പൗരത്വ ഭേദഗതി നിയമം, ലൗ ജിഹാദ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയെ അനുകൂലിക്കുന്ന കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ച സംഘടനയാണ് കാസ എന്ന ആരോപണം ശക്തമാണ്. 'ക്രിസ്ത്യൻ പാർട്ടിയായി കണക്കാക്കപ്പെടുന്ന കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടു. കേരള കോൺഗ്രസ് വളരെ ദുർബലമായി. അതിന്റെ ഭാവി ഇരുളടഞ്ഞതാണ്. കാസയുടെ രാഷ്ട്രീയ പാർട്ടി പതുക്കെയും സ്ഥിരമായും ഈ ശൂന്യത നികത്താൻ ശ്രമിക്കും',  കെവിൻ പറഞ്ഞു.

ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, ദേശീയതയ്ക്കായി നിലകൊള്ളുന്ന പാർട്ടികളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനോ സ്വതന്ത്രരായി മത്സരിക്കാൻ താൽപ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനോ കാസ ശ്രമിക്കും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടി ആരംഭിക്കാനാണ് തങ്ങളുടെ ശ്രമമെന്നും കെവിൻ കൂട്ടിച്ചേർത്തു. 'എന്റെ രാജ്യം, എന്റെ വിശ്വാസങ്ങൾ' എന്നതാണ് കാസയുടെ മുദ്രാവാക്യം. 120 മണ്ഡലങ്ങളിൽ കമ്മിറ്റികളും 22,000-ത്തോളം അംഗങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 KT Jalil Criticizes CAS, Kerala Politics, New Political Party Formation

അതേസമയം, തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയാണ് 'കാസ' എന്ന് മുൻ മന്ത്രി ഡോ. കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ക്രിസ്ത്യൻ ആർ.എസ്.എസും ക്രിസ്ത്യൻ എസ്.ഡി.പി.ഐയും ആണ് കാസ. ഇന്ന് കേരളത്തിൽ മാരക വിഷമുള്ള മതഭ്രാന്തൻമാരുടെ സംഘടനയായി കാസ മാറിക്കഴിഞ്ഞു. ഹിന്ദു-മുസ്ലിം വർഗീയത പോലെത്തന്നെ ക്രിസ്ത്യൻ വർഗ്ഗീയതയും നാടിന് ആപത്താണ്. ആർ.എസ്.എസിന് ബി.ജെ.പി എന്ന പോലെ, ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർട്ടി എന്ന പോലെ, എൻ.ഡി.എഫിന് എസ്.ഡി.പി.ഐ എന്ന പോലെയാകും കാസക്ക് അവരുണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടി.

KT Jalil Criticizes CAS, Kerala Politics, New Political Party Formation

എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും യു.ഡി.എഫുമായി കൂട്ടുകൂടുമ്പോൾ, കാസയുടെ പുതിയ രാഷ്ട്രീയ പാർട്ടി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിലേക്കാകും ചേക്കേറുക. എല്ലാ വർഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നത്. ഒരു വർഗീയതയുമായും സന്ധി ചെയ്യാതെ കലർപ്പില്ലാത്ത മതനിരപേക്ഷ ചേരിയായി സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണി വേറിട്ടു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


CASa to form a new political party, aligning with NDA, while KT Jalil criticizes it as a sectarian group similar to RSS and SDPI in Kerala.

#CASa, #KTJalil, #KeralaPolitics, #SectarianPolitics, #NDA, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia