Leadership Crisis | വാളെടുത്തപ്പോൾ വെളിച്ചപ്പാടായി മാറി; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നാണം കെട്ട് പിൻവാങ്ങി; ഇന്ത്യയുമായി മുട്ടിയത് വിനയായി മാറി

 
Justin Trudeau resignation news after political crisis in Canada

Photo Credit: X/ Justin Trudeau

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് അധികാരത്തിൽ എത്തിയത്  ട്രൂഡോയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 
● കാനഡയുടെ ഗവർണറെന്നാണ് ട്രൂഡോയെ ട്രംപ് പരിഹസിച്ചത്. 

(KVARTHA) വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലത്ത് ഉറഞ്ഞുതുള്ളിയ അതേ വാളാൽ തന്നെ തീരുകയാണ് ജസ്റ്റിൻ ട്രൂഡോയെന്ന കനേഡിയൻ പ്രധാനമന്ത്രി. ആരുടെയും പിൻതുണയുമില്ലാതെ അധികാര കസേര വിട്ടൊഴിഞ്ഞു പോകുന്ന ട്രൂഡോ സ്വയം കുഴിച്ച കുഴിയിലാണ് വീണതെന്നാണ് സർവദേശീയ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. വാളെടുത്തവൻ വാളാൽ തീർന്നുവെന്ന് സാരം. ദീർഘകാല സൗഹൃദമുണ്ടായിരുന്ന ഇന്ത്യയുടെ നേർക്ക് കളിച്ചപ്പോൾ തന്നെ ട്രുഡോയുടെ വണ്ടി ഇനി അധികകാലം ഓടില്ലെന്ന് വ്യക്തമായിരുന്നു. 

Aster mims 04/11/2022

ഇന്ത്യയെ പിണക്കിയതിന് സ്വന്തം രാജ്യത്തു നിന്നുതന്നെ പഴി കേട്ടു. അമേരിക്കയായിരുന്നു തിണ്ണബലമെങ്കിലും ബൈഡന് പകരം  ട്രംപ് അധികാരത്തിൽ വന്നതോടെ അതും പോയി കിട്ടി. അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് അധികാരത്തിൽ എത്തിയത്  ട്രൂഡോയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ട്രംപ് അധികാരമേൽക്കുമ്പോൾ കാനഡയുടെ പ്രധാനമന്ത്രിയായി ജസ്റ്റിൻ ട്രൂഡോ തുടർന്നാൽ പലതും സംഭവിക്കും. കണ്ണിന് കണ്ടുകൂടാ ട്രംപിന് ജസ്റ്റിൻ ട്രൂഡോയോ. വെറുതെ ചൊറിയുകയെന്നത് ട്രംപിൻ്റെ പതിവു രീതിയുമാണ്.

യു എസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് ഉന്നയിച്ചിരിക്കുന്നത്. കാനഡയുടെ ഗവർണറെന്നാണ് ട്രൂഡോയെ ട്രംപ് പരിഹസിച്ചത്. കൂടാതെ കാനഡയില്‍ നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും ലഹരിക്കടത്തും അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയ്ക്കുമേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് തുറന്നടിച്ചിരുന്നു. അതായത് ട്രംപ് വന്നാൽ ട്രൂഡോയുടെ ഭരണനയങ്ങൾക്ക് എല്ലാം കനത്ത തിരിച്ചടിയായിരിക്കും.

അപ്പോൾ ഞാൻ നിൽക്കണോ പോണോയെന്ന് ചോദിക്കാതെ പോകുക മാത്രമായിരുന്നു ജസ്റ്റിൻ ട്രുഡോയ്ക്ക് നല്ലത്. ഒൻപതു വർഷത്തെ ഭരണത്തിന് ശേഷം സ്വന്തം രാജ്യത്തെ ജനങ്ങളെ മാത്രമല്ല ലോകരാജ്യങ്ങളെ തന്നെ പരമാവധി വെറുപ്പിച്ചാണ് ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ കളം വിടുന്നത്. ഇപ്പോൾ പൊടിയും തട്ടിയും പോയാൽ നല്ലത്. അല്ലെങ്കിൽ ജനങ്ങൾ ചവുട്ടി പുറത്താക്കുമെന്നാണ് കാനഡയിൽ നടന്ന പൊളിറ്റക്കൽ സർവേയിൽ തെളിഞ്ഞത്.

ട്രൂഡോ രാജിവെച്ചതോടെ, പാർട്ടി ഒരു പ്രത്യേക നേതൃത്വ കൺവെൻഷൻ രൂപീകരിച്ച് ഒരു ഇടക്കാല നേതാവിനെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്താനാണ് സാധ്യത. പാർട്ടിക്കുള്ള വെല്ലുവിളി, ഈ കൺവെൻഷൻ തന്നെയാണ്. അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ, അംഗങ്ങൾ തിരഞ്ഞെടുക്കാത്ത ഒരു പ്രധാനമന്ത്രിയുടെ കൈകളിലായിരിക്കും പാർട്ടി
#JustinTrudeau, #CanadaPolitics, #TrudeauResignation, #InternationalRelations, #IndiaCanadaRelations, #PoliticalCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia