US Election | ഘാതകനിൽ നിന്ന് തലനാരിഴകയ്ക്ക് രക്ഷപ്പെട്ട ട്രംപ് ഇപ്പോൾ അമേരിക്കയിൽ വീരേതിഹാസ നായകൻ; മറികടക്കാൻ കമല ഹാരിസിന് ആവുമോ?

 
US Election
US Election

Photo Credit: Facebook / Donald J. Trump, Kamala Harris

കഴിഞ്ഞ രണ്ടു പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ടു ചെയ്ത ന്യൂ ഹാംപ്‌ഷെർ
ഇത്തവണ ട്രംപിനെ പിന്തുണച്ചേക്കും എന്ന സർവേ ഫലങ്ങൾ പാർട്ടി അനുഭാവികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മിന്റാ മരിയ തോമസ് 

(KVARTHA) അമേരിക്കയിൽ വരുന്ന നവംബറിലാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് (US presidential election). ഇതുവരെ നിലവിനെ പ്രസിഡൻ്റ് ജോ ബൈഡനും (President Joe Biden) മുൻ പ്രസിഡൻ്റ് ട്രംപും (Donald Trump) തമ്മിൽ ആയിരിക്കും പ്രധാന മത്സരം എന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാൽ അനാരോഗ്യം മൂലം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ (Kamala Harris) നിര്‍ദേശിച്ചിരിക്കുകയാണ് ബൈഡന്‍. ശ്യാമള ഗോപാലൻ്റെ മകൾ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജയായ  പ്രസിഡന്‍റ് ആകുമോ എന്നാണ് ഇന്ത്യയിലുള്ള എല്ലാവരുടെയും കാത്തിരിപ്പ്. 
 

 US Election

എന്തായാലും അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി അമേരിക്കൻ വൈസ് പ്രസിഡൻ്റായ  കമല ഹാരിസ് തന്നെ ട്രംപിന് എതിരാളിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഔദ്യോഗികമായി ഇതുവരെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി തങ്ങളുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമല ഹാരിസിൻ്റെ പേര് വൈകാതെ പ്രഖ്യാപിക്കാൻ തന്നെ ആണ് സാധ്യത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മുൻ അമേരിക്കൻ പ്രസിഡൻ്റ് റോണാൾഡ് ട്രംപ് തന്നെ ആയിരിക്കും. ഇവർ തമ്മിൽ ഇത്തവണ നടക്കുന്ന മത്സരത്തിനാകും അമേരിക്ക സാക്ഷ്യം വഹിക്കുക എന്നതാണ് പുറത്തുവരുന്ന സൂചനകൾ ഏറെയും. 

ഉന്ത്യൻ വംശജയായ കമല ഹാരിസ് ജയിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരിൽ ഭൂരിപക്ഷം ആളുകളുടെയും ആഗ്രഹമെങ്കിൽ അത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. നിലവിൽ ആര് എതിരായി മത്സരിച്ചാലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ട്രംപ് പ്രചരാണത്തിൽ ഏറെ മുന്നിലാണെന്ന് തന്നെയാണ് അമേരിക്കയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇക്കുറി ട്രംപിൻ്റെ വിജയം എളുപ്പമാകുമെന്ന് പറയുന്നവരാണ് അവിടെ ഏറെയും. അതിനുള്ള കാരണങ്ങളും ഉണ്ട്. അതിലേക്ക് ഒന്ന് കടന്നുവരാം. 

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ പ്രതിപാദിച്ചു കൊണ്ട് അമേരിക്കൻ മലയാളിയായ ഏബ്രഹാം തോമസ് എഴുതിയ കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. അതിൽപ്പറയുന്നത് ഒരു ഘാതകൻറെ വെടിയുണ്ടയിൽ നിന്ന് തല നാരിഴയ്‌ക്കു രക്ഷപെട്ട ട്രംപ് അമേരിക്കയിൽ വീരേതിഹാസ നായകനായി മാറിയിരിക്കുകയാണ് എന്നാണ്. 

കുറിപ്പിൽ പറയുന്നത്:

'കഴിഞ്ഞ രണ്ടു പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ടു ചെയ്ത ന്യൂ ഹാംപ്‌ഷെർ ഇത്തവണ ട്രംപിനെ പിന്തുണച്ചേക്കും എന്ന സർവേ ഫലങ്ങൾ പാർട്ടി അനുഭാവികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. റോളിൻസ് പാർക്കിൽ തടിച്ചു കൂടിയ ഒരു സംഘം പാർട്ടി പ്രവർത്തകർ തങ്ങളുടെ ആശങ്ക പങ്കുവെച്ചു. സിറ്റി കൗൺസിലിലേക്കും, സ്റ്റേറ്റ് ലെജിസ്ലേറ്ററിലേക്കും മത്സരിക്കുന്നവരും ഗവർണരും പ്രസംഗിക്കുന്നത് അവർ കേട്ടു. പക്ഷെ അവരുടെ ആശങ്ക നീങ്ങിയില്ല. ട്രംപ് കരുത്തോടെ പോരാടുന്നതിനെക്കുറിച്ചു പറയുമ്പോൾ ട്രംപിന്റെ എതിരാളികൾ ആരായാലും അവർക്ക് തീരെ കരുത്തു പോരാ എന്നായിരുന്നു അവരുടെ വിലയിരുത്തൽ. 

ബൈഡനെ തോൽപിക്കുവാൻ ട്രംപിന് വലിയതായി പരിശ്രമിക്കേണ്ടി വരില്ല എന്നും അവർ പറഞ്ഞു. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റ് ആയിരുന്ന സംസ്ഥാനം ഇത്തവണ പ്രവചിക്കാനാവാത്ത അവസ്ഥയിലാണെന്ന് പോളുകൾ പറഞ്ഞു. കോൺകോർഡിലെ ഒരു റിട്ടയറീ ആയ ഡാൻ വൈസും മറ്റൊരു ഡെമോക്രാറ്റ് ലിസ ബിയയോടിനും ഇതേ അഭിപ്രായം പങ്കുവെച്ചു. സെന്റ് അൻസലെം കോളേജ് നടത്തിയ സർവേയിലാണ് ട്രംപിന് മുൻ‌തൂക്കം പ്രവചിച്ചത്. ട്രംപിന്റെ നോമിനേഷൻ സ്വീകരണ പ്രസംഗത്തിൽ അമേരിക്കയിൽ ഐക്യത നില നിർത്തുന്നതിനാണ് ഊന്നൽ  നൽകിയത്. 

വലതു ചെവിയിൽ ബാൻഡേജ് കെട്ടിയാണ് ട്രംപ് പ്രത്യക്ഷപ്പെട്ടത്. പതിവ് പോലെ അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി അനുയായികളെ ആവേശം കൊള്ളിച്ചു. 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' (മാഗാ) മുദ്രാവാക്യം പല തവണ മുഴങ്ങി. ഇതിനിടയിൽ ഡെമോക്രാറ്റിക്‌ ക്യാമ്പിൽ ആകെ ചിന്താകുഴപ്പമാണ്. ബൈഡൻ മാറി നിൽക്കും എന്ന് ചിലർ പറയുമ്പോൾ, ബൈഡനെ നോമിനേറ്റ് ചെയ്യുന്നത് വെർച്ച്വൽ ആയി ചെയ്താൽ മതി എന്ന് മറ്റു ചിലർ. ബൈഡനു കോവിഡ് ഉണ്ടെന്നു സ്ഥിരീകരിച്ചതിനു ശേഷം നേരിട്ട് ഒരു പ്രത്യക്ഷപ്പെടൽ പലരും ആഗ്രഹിക്കുന്നില്ല. 

ബൈഡനെ നോമിനേറ്റ് ചെയ്യുന്നത് അല്പം താമസിച്ചു മതി എന്ന അഭിപ്രായവും ശക്തമാണ്. കാലഫോർണിയ പ്രതിനിധി ആദം ഷിഫ്‌ ബൈഡൻ മാറി നിൽക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് കാണേണ്ടതുണ്ട്. എന്തായാലും ഒരവസരത്തിൽ താനാണ് ഡെമോക്രാറ്റിക്‌ പാർട്ടി എന്ന് പ്രഖ്യാപിച്ച ബൈഡനു ഇപ്പോൾ പാർട്ടി മേലുള്ള നിയന്ത്രണം നഷ്ടപെട്ട കാഴ്ചയാണ് കാണുന്നത്. 
ഇതിനു കടക വിരുദ്ധമാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ അവസ്ഥ. പ്രധാന നേതാക്കളെല്ലാം ട്രംപിന് ചുറ്റും അണി നിരക്കുന്നു. ട്രംപിനെ ഒരിക്കൽ രൂക്ഷമായി വിമർശിച്ചിരുന്ന ജെ ഡി വാൻസും നിക്കി ഹെലിയും ട്രംപിന്റെ പിന്തുണക്കാരായി മാറി. 

വാൻസ്‌ വൈസ് പ്രസിഡന്റ് നോമിനേഷൻ സ്വീകരിച്ചു. നിക്കിയും ട്രംപ് അധികാരത്തിൽ വന്നാൽ ഒരു ഉന്നത പദവി സ്വീകരിച്ചേക്കും. മറ്റൊരു പ്രധാന നേതാവായ ടെക്സാസ് ഗവർണർ ഗ്രെഗ് ആബോട്ട് ട്രംപിന്റെ സജീവ അനുയായിയായി മാറി കൺവെൻഷനിൽ ട്രംപിനെ പ്രകീർത്തിച്ചു സംസാരിച്ചു. ആബോട്ടും മുൻപ് ട്രംപിനെ മുൻവിധിയോടെയാണ് സ്വീകരിച്ചിരുന്നത്. ഒരു ഘാതകൻറെ വെടിയുണ്ടയിൽ നിന്ന് തല നാരിഴയ്‌ക്കു രക്ഷപെട്ട ട്രംപ് വീരേതിഹാസ നായകനായി മാറിയിരിക്കുകയാണ് റിപ്പബ്ലിക്ക് പാർട്ടിയെ സംബന്ധിച്ചിടത്തോളം. ചില അനുയായികൾ വെള്ള ബാൻഡേജ് വലതു ചെവിക്കു മുകളിൽ ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്'.  

ഡെമോക്രാറ്റിക് ഭരണത്തിൽ അമേരിക്കൻ ജനത തൃപ്തരല്ല?

ഈ കുറിപ്പ് ബൈഡൻ മാറി കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ആകും എന്ന് വരുന്നതിന് മുൻപ് എഴുതിയതാണ്. എന്തായാലും ഒരു കാര്യം സത്യമാണ്, നിലവിലെ ഡെമോക്രാറ്റിക് ഭരണത്തിൽ അമേരിക്കൻ ജനത തൃപ്തരല്ല എന്നതാണ് ഈ കുറിപ്പിൽ നിന്ന് മനസിലാക്കേണ്ടത്. ന്യൂ ഹാംപ്‌ഷെർ പോലെയുള്ള  ഡെമോക്രാറ്റിക് മുൻ തൂക്കമുള്ള ഒരു സ്റ്റേറ്റിൽ ട്രംപിന് കിട്ടുന്ന സർവേ മുൻതൂക്കങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്തായാലും ഒരു കാര്യം സത്യമാണ് കഴിഞ്ഞ തവണത്തെപ്പോലെ ട്രംപിനെ ഇക്കുറി മറികടക്കാൻ എതിർ സ്ഥാനാർത്ഥി ആരായാലും അവർക്ക് സാധ്യമാകുമോ എന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്. 

അമേരിക്കൻ പ്രസിഡൻ്റായിരിക്കുന്ന ബൈഡനു കീഴിൽ വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്ന ആളാണ് കമല ഹാരിസ് എന്നും ഓർക്കണം. ആരെയും അമേരിക്കയിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യവും ഇല്ല. ഭരണ പരാജയം ബൈഡന് ഉണ്ടെങ്കിൽ അത് കമലയെയും ബാധിക്കുമെന്ന് ചുരുക്കം. ഹിലാരി ക്ലിൻ്റൻ പോലും തോറ്റ അമേരിക്കയാണെന്ന് ഓർക്കണം. അവിടുത്തെ ചരിത്രത്തിൽ ഇതുവരെ ഒരു വനിത പ്രസിഡൻ്റ് ആയിട്ടില്ലെന്ന യാഥാർഥ്യം മുന്നിലുണ്ട്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia