ജയരാജന്റെ സൈന്യം മതിയാവില്ല; ഇനിയും വിലസി നടക്കുമെന്ന് സി സദാനന്ദൻ എംപി


● എം.പി. സ്ഥാനം തടയാൻ ജയരാജൻ പോരാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
● സദാനന്ദനെ കേരളത്തിലെ പ്രഗ്യാസിംഗ് ഠാക്കൂർ എന്ന് ജയരാജൻ വിശേഷിപ്പിച്ചിരുന്നു.
● സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാമെന്ന് കരുതേണ്ടെന്ന് ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.
● സദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു.
മട്ടന്നൂർ: (KVARTHA) തനിക്കെതിരെ ഉരുവച്ചാലിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അതിരൂക്ഷമായ വിമർശനമുന്നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന് മറുപടിയുമായി സി. സദാനന്ദൻ എം.പി. രംഗത്തെത്തി. തന്നെ തടയാൻ എം.വി. ജയരാജൻ്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും സി. സദാനന്ദൻ എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തൻ്റെ എം.പി. സ്ഥാനം തടയാൻ ജയരാജൻ മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: 'നേതാക്കൾ ബോംബും വാളും നൽകിയപ്പോൾ അണികൾ കാണിച്ചതിനുള്ള ശിക്ഷയാണ് ജയിൽവാസം. ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതി.'
സി. സദാനന്ദനെ കേരളത്തിലെ പ്രഗ്യാസിംഗ് ഠാക്കൂർ എന്ന് വിശേഷിപ്പിച്ച എം.വി. ജയരാജൻ, ക്രിമിനൽ പ്രവർത്തനമാണോ എം.പി. ആകാനുള്ള യോഗ്യതയെന്നും ഉരുവച്ചാലിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ചോദിച്ചിരുന്നു. എം.പി. ആയെന്ന് കരുതി സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാമെന്ന് കരുതേണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയായാണ് സി. സദാനന്ദൻ ഇപ്പോൾ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
എം.വി. ജയരാജൻ്റെയും സി. സദാനന്ദൻ്റെയും വാക്കുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: C. Sadananthan MP responds to MV Jayarajan's criticism.
#KeralaPolitics #MVJayarajan #CSadananthan #CPM #Kannur #Politics