Tax | ശമ്പളക്കാർക്ക് സമ്മാനം! നികുതി സ്ലാബുകൾ പരിഷ്കരിച്ചു; സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തി; പുതിയ മാറ്റങ്ങൾ അറിയാം


കുടുംബ പെൻഷൻ്റെ ഇളവ് പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി
ന്യൂഡെൽഹി: (KVARTHA) മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ വരുത്തിയ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് പുതിയ നികുതി സമ്പ്രദായത്തിലെ (New Tax Regime) സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിച്ചതും ആദായ നികുതി സ്ലാബുകൾ പുനഃസംഘടിപ്പിച്ചതും. മൂന്നു ലക്ഷം വരെ നികുതിയില്ല.
പുതിയ മാറ്റങ്ങൾ
* സ്റ്റാൻഡേർഡ് ഡിഡക്ഷൻ: മുമ്പ് 50,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇപ്പോൾ 75,000 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു.
* ആദായ നികുതി സ്ലാബുകൾ:
3 ലക്ഷം മുതൽ 7 ലക്ഷം വരെ - 5%
7 ലക്ഷം മുതൽ 10 ലക്ഷം വരെ - 10%
10 ലക്ഷം മുതൽ 12 ലക്ഷം വരെ - 15%
12 ലക്ഷം മുതൽ 15 ലക്ഷം വരെ - 20%
15 ലക്ഷത്തിനു മുകളിൽ - 30%
* മറ്റ് പ്രഖ്യാപനങ്ങൾ
കുടുംബ പെൻഷൻ്റെ ഇളവ് പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. പുതിയ മാറ്റങ്ങൾ നാല് കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ വിഭാഗം നിക്ഷേപകരുടെയും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യുകയും സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* ആദായ നികുതി നിയമം പരിഷ്കരിക്കാൻ നിർദേശം
കേന്ദ്ര ധനമന്ത്രി ബജറ്റിൽ 1961-ലെ ആദായ നികുതി നിയമം സമഗ്രമായി പരിഷ്കരിക്കാൻ നിർദേശിച്ചു. നികുതി സംബന്ധമായ തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.