Terror Attack | പാകിസ്താനില്‍ ചാവേറാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരുക്ക്


● പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ റിക്ഷയുടെ പിന്നില്‍ നിന്ന് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു
● അഫ്ഗാന്റെ അതിര്‍ത്തി പ്രദേശത്തായിരുന്നു ആക്രമണം
● മരിച്ചവരില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് അര്‍ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു
● അസ്വാദ് ഉള്‍ ഹര്‍ബ് എന്ന തീവ്രവാദസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു
ഇസ്ലാമാബാദ്: (KVARTHA) പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ് തൂണ്‍ഖ് വ പ്രവിശ്യയിലെ മിര്‍ അലി പട്ടണത്തിലായിരുന്നു ആക്രമണമെന്നും പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ റിക്ഷയുടെ പിന്നില്‍ നിന്ന് ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നും എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്റെ അതിര്‍ത്തി പ്രദേശത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് അര്‍ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും അടക്കം കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അസ്വാദ് ഉള്‍ ഹര്‍ബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് രംഗത്തെത്തി.
2021-ല്‍ താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം പാകിസ്താനില്‍ തീവ്രവാദം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശത്രുതാമനോഭാവമുള്ള സംഘങ്ങള്‍ പാകിസ്താനില്‍ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്. 2014-നു ശേഷം ഏറ്റവുമധികം ചാവേര്‍ ആക്രമണങ്ങള്‍ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമായിരുന്നു 2023. 29 ചാവേര്‍ ആക്രമണങ്ങളില്‍ നിന്നായി 329 പേര്‍ 2023-ല്‍ മാത്രം കൊല്ലപ്പെട്ടു.
#PakistanAttack #Terrorism #KhyberPakhtunkhwa #Bombing #WorldNews #Taliban