ബിഎൽഒ അനീഷ് ജോർജിന്റെ മരണം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി മൂലമെന്ന് മാർട്ടിൻ ജോർജ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോൺഗ്രസ് ബിഎൽഎയെ ഭവനസന്ദർശനത്തിന് ഒപ്പം കൂട്ടുന്നതിനെതിരെയായിരുന്നു ഭീഷണി.
● സി.പി.എം. ബിഎൽഎ ആയ റഫീഖാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോപണം.
● എസ്ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
● ജോലിഭാരമല്ല, ഭീഷണിയാണ് മരണത്തിന് കാരണമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
● സി.പി.എം. ബിഎൽഎ റഫീഖിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം.
കണ്ണൂർ: (KVARTHA) പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബിഎൽഒ അനീഷ് ജോർജ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയാണെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു.
ഭീഷണി സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്. ഇതിന്റെ തെളിവായി ശബ്ദസന്ദേശവും അദ്ദേഹം പുറത്തുവിട്ടു.
എസ്ഐആർ ഫോറം വിതരണത്തിന് കോൺഗ്രസ് ബിഎൽഎയെ ഭവനസന്ദർശന വേളയിൽ ഒപ്പം കൂട്ടുന്നതിനെതിരെയാണ് സി.പി.എം. നേതാവ് ഭീഷണി മുഴക്കിയതെന്ന് മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലിഭാരമല്ല അനീഷ് ജോർജിന്റെ ജീവനൊടുക്കലിന് പിന്നിൽ. അദ്ദേഹത്തെ സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയത് കാരണമാണ് മരണം സംഭവിച്ചത്.
സിപിഎം ബിഎൽഎയായ റഫീഖാണ് ബിഎൽഒ അനീഷിനെ ഭീഷണിപ്പെടുത്തിയതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. കോൺഗ്രസ് ബിഎൽഎയായ വൈശാഖിനെ എസ്ഐആർ ഫോം വിതരണത്തിന് കൂടെ കൊണ്ടുപോയാൽ തടയുമെന്നാണ് ഭീഷണി. ഇതു കാരണം എസ്ഐആർ ഫോം വിതരണത്തിന് കോൺഗ്രസ് ബിഎൽഎയായ വൈശാഖ് വരേണ്ടെന്ന് അനീഷ് ജോർജ് ഫോണിൽ വിളിച്ചു പറഞ്ഞു.
വന്നാൽ സിപിഎം പ്രവർത്തകർ തടയുമെന്നും അനീഷ് അറിയിച്ചു. ബിഎൽഎയെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പരാതി നൽകുമെന്ന് വൈശാഖ് മറുപടി പറയുകയും ചെയ്തു. സി.പി.എം. ബിഎൽഎ റഫീഖിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: DCC President Martin George alleges CPM threat led to BLO Aneesh George's death, releasing digital evidence.
#Kannur #AneeshGeorge #CPMTerror #DCC #MartinGeorge #KeralaPolitics
