വോട്ടർ പട്ടിക പരിഷ്കരണം: ബിഎൽഒയുടെ മരണത്തിന് കാരണം എസ്ഐആർ ധൃതി പിടിച്ച് നടപ്പാക്കിയത് എന്ന ആരോപണവുമായി അഡ്വ. പി സന്തോഷ്കുമാർ എംപി

 
Adv. P Santhosh Kumar MP speaking.
Watermark

Photo Credit: Facebook/ Adv P Sandosh Kumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
● ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് പരിഷ്കരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയത്.
● ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല.
● ഇനിയും മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധി നീട്ടണമെന്ന് ആവശ്യം.
● സി പി ഐ ജില്ലാ സെക്രട്ടറിയാണ് അഡ്വ. പി സന്തോഷ് കുമാർ.

കണ്ണൂർ: (KVARTHA) കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തരുതെന്ന ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് ബി എൽ ഒ അനീഷിൻ്റെ മരണം സംഭവിച്ചതിന് കാരണമായതെന്ന വിവാദം സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉയർത്തുന്നത്.

Aster mims 04/11/2022

ധൃതി പിടിച്ച് എസ്.ഐ.ആർ നടപടികൾ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് വലിയ സമ്മർദ്ദമുണ്ടാകുന്നുവെന്നതിൻ്റെ കൃത്യമായ ഉദാഹരണമാണ് ബി എൽ ഒ അനീഷിൻ്റെ മരണത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വാദിച്ചു. ഇടതുപക്ഷ പാർട്ടികളുൾപ്പടെ ഇത് നേരത്തെ ചൂണ്ടികാട്ടിയതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. 

വോട്ടർ പട്ടിക പരിഷ്കരണം പൂർത്തീകരിക്കാൻ വളരെ കുറച്ച് ദിവസങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല എന്നും സി പി സന്തോഷ് കുമാർ പറയുന്നു. 

ഇനിയും മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ പൂർത്തീയാക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Article Summary: MP Adv. P Santhosh Kumar blames hasty SIR procedures for BLO Aneesh's death and demands an extension.

#VoterListRevision #ElectionCommission #BLODeath #PSanthoshKumarMP #KeralaPolitics #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script