SWISS-TOWER 24/07/2023

Criticism | സ്ഥാനാര്‍ഥി മോഹിയായി എന്നെ ചിത്രീകരിക്കുന്നത് വ്യക്തിപരമായി ദുഃഖകരം; പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി തന്നെ അത്ര കണ്ട് സ്‌നേഹിക്കേണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

 
BJP's Shobha Surendran Dismisses Speculations of Political Aspirations
BJP's Shobha Surendran Dismisses Speculations of Political Aspirations

Photo Credit: Facebook / Shoba Surendran

● സ്ഥാനാര്‍ഥിത്തത്തിനു വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല ഞാന്‍
● കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു
● ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഇരുപത്തിയെട്ടാം ദിവസമാണ് മത്സരിക്കാനായി പോയത് 

പാലക്കാട്: (KVARTHA) പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി തന്നെ അത്ര കണ്ട് സ്‌നേഹിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സ്ഥാനാര്‍ഥി മോഹിയായി എന്നെ ചിത്രീകരിക്കുന്നത് വ്യക്തിപരമായി ദുഃഖകരമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Aster mims 04/11/2022

വ്യക്തിക്ക് പ്രാധാന്യമില്ല. എന്നെ സ്‌നേഹിച്ച് സ്‌നേഹിച്ച് അപമാനിക്കരുത്. എംഎല്‍എയും എംപിയും ആവുകയല്ല എന്റെ ലക്ഷ്യമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രന്‍ പത്തു പേരില്ലാത്ത കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ ഞാന്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഈ ആരോഗ്യം നിലനിര്‍ത്തണമേ എന്നാണ് ആഗ്രഹമെന്നും പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍:

എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാര്‍ഥിത്തത്തിനു വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല ഞാന്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും ദേശീയ നേതൃത്വത്തോടും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഇരുപത്തിയെട്ടാം ദിവസമാണ് മത്സരിക്കാനായി പോയത്. 

എന്നെ സ്ഥാനാര്‍ഥി മോഹിയായി ചിത്രീകരിക്കുന്നതു തന്നെ വ്യക്തിപരമായി ദുഃഖകരമാണ്. ഇത്തവണ മതേതരത്തത്തിന്റെയും വര്‍ഗീയതയുടെയും പേരിലാണ് യുഡിഎഫും എല്‍ഡിഎഫും വോട്ടു ചോദിക്കുന്നത്. അവര്‍ രണ്ടു പേരും തുറന്ന വ്യാജ മതേതരത്തത്തിന്റെ കട ഞങ്ങള്‍ പൂട്ടിക്കും. ഭാവാത്മക മതേതരത്തത്തിന്റെ കട ഞങ്ങള്‍ തുറക്കും. മൂന്നിടത്തും എല്ലാ ദിവസവും പ്രവര്‍ത്തിക്കും. 

വ്യക്തിക്ക് പ്രാധാന്യമില്ല. എന്നെ സ്‌നേഹിച്ച് സ്‌നേഹിച്ച് അപമാനിക്കരുത്. എംഎല്‍എയും എംപിയും ആവുകയല്ല എന്റെ ലക്ഷ്യം. പത്തു പേരില്ലാത്ത കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ ഞാന്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഈ ആരോഗ്യം നിലനിര്‍ത്തണമേ എന്നാണ് ആഗ്രഹം- എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

#ShobhaSurendran #BJP #KeralaPolitics #Palakkad #UDFCandidate #Election

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia