ബിജെപി സംസ്ഥാന പ്രസിഡന്റ് വാ തുറന്നാൽ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് സന്ദീപ് വാര്യർക്ക് ഭീഷണി; എന്നാ ആ വാ തുറക്കൂവെന്ന് മറുപടി; '200 ലധികം സ്ത്രീകളെ ബിജെപി നേതാക്കളുടെ സൊസൈറ്റി പറ്റിച്ചു'


● 'ആരോപണം നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ'
● 'സ്ത്രീകൾ മുണ്ടൂരിലെ സൊസൈറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി'
● 'ആർഎസ്എസ് പ്രവർത്തകരും ബിജെപി പ്രാദേശിക ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു'
പാലക്കാട്: (KVARTHA) ബിജെപി നേതാവ് വി മുരളീധരൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ മുണ്ടൂരിലെ ഭാരവാഹികൾ 200 ലധികം പാവപ്പെട്ട സ്ത്രീകളെ പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായി കെപിസിസി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. സി കൃഷ്ണകുമാറാണ് ഈ സൊസൈറ്റിയുടെ തലപ്പത്തുള്ളതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
വഞ്ചിക്കപ്പെട്ടവർ മുണ്ടൂരിലെ സൊസൈറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്തവരെല്ലാം ആർഎസ്എസ് പ്രവർത്തകരായിരുന്നു. ബിജെപി പ്രാദേശിക ഭാരവാഹികൾ അടക്കം പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങടെ പ്രവർത്തകരെ ഞങ്ങളുടെ നേതാക്കൾ പറ്റിച്ചാൽ നിനക്കെന്താ എന്നാണ് സംഘികളുടെ അഭിപ്രായമെങ്കിൽ അവരോട് നല്ല നമസ്കാരം. കുറച്ചു പാവപ്പെട്ട മനുഷ്യർ ബിജെപി നേതാക്കളാൽ വഞ്ചിക്കപ്പെട്ടതാണ്. അവർക്കൊപ്പം നിൽക്കുക തന്നെ ചെയ്യും എന്ന് സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, 'ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഒന്നു വാ തുറന്നാൽ നിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കും എന്നിടത്താണ് നിന്റെ ഓരോ പോസ്റ്റിന്റെയും പ്രസക്തി എന്ന നീ അറിഞ്ഞിരിക്കുന്നത് നല്ലതാണ്' എന്ന് ഒരു ബിജെപി അനുഭാവി കമന്റിൽ പ്രതികരിച്ചു. 'എന്നാ ആ വാ തുറന്നു എന്റെ രാഷ്ട്രീയ ജീവിതം ഒന്ന് അവസാനിപ്പിക്കാൻ പറയ്. എന്തിനാ എന്നോടിത്ര സ്നേഹം', എന്നായിരുന്നു ഇതിന് സന്ദീപ് വാര്യരുടെ മറുപടി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി മുരളീധരൻ ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ മുണ്ടൂരിലെ ഭാരവാഹികൾ 200ലധികം പാവപ്പെട്ട സ്ത്രീകളെയാണ് ( ഭൂരിഭാഗവും ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ വീട്ടിൽ നിന്നുതന്നെ) പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പറ്റിച്ചത്. സി. കൃഷ്ണകുമാറാണ് ഈ സൊസൈറ്റിയുടെ തലപ്പത്ത് ഇപ്പോഴുള്ളത്.
മുണ്ടൂരിലെ സൊസൈറ്റി ഓഫീസിലേക്ക് ഇന്ന് വഞ്ചിക്കപ്പെട്ടവർ മാർച്ച് നടത്തി. മാർച്ച് നടത്തിയവരെല്ലാം ഒന്നാന്തരം ആർഎസ്എസ് പ്രവർത്തകർ. ബിജെപി പ്രാദേശിക ഭാരവാഹികൾ അടക്കം പ്രസ്തുത പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഞങ്ങടെ പ്രവർത്തകരെ ഞങ്ങളുടെ നേതാക്കൾ പറ്റിച്ചാൽ നിനക്കെന്താ എന്നാണ് സംഘികളുടെ അഭിപ്രായമെങ്കിൽ അവരോട് നല്ല നമസ്കാരം ... കുറച്ചു പാവപ്പെട്ട മനുഷ്യർ ബിജെപി നേതാക്കളാൽ വഞ്ചിക്കപ്പെട്ടതാണ്. അവർക്കൊപ്പം നിൽക്കുക തന്നെ ചെയ്യും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Sandeep Warrier responds to a BJP activist's threat on his political career while accusing BJP leaders of trapping over 200 poor women through a controlled society.
#BJP, #SandeepWarrier, #Corruption, #Politics, #Kerala, #Allegations