Power | ഡൽഹിയിലെ  വിജയത്തിന് ശേഷം ബിജെപിയും പ്രതിപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അറിയാം 

 
BJP's Resurgence in Delhi and Beyond: Full List of States Under its Rule
BJP's Resurgence in Delhi and Beyond: Full List of States Under its Rule

Photo Credit: Facebook/ BJP Delhi, Indian National Congress-Delhi

● 26 വർഷത്തിന് ശേഷം ഡൽഹിയിൽ ബി.ജെ.പിക്ക് ചരിത്രവിജയം.
● 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു.
● ആം ആദ്മി പാർട്ടി വെറും 22 സീറ്റുകളിലൊതുങ്ങി.

ന്യൂഡൽഹി: (KVARTHA) കേന്ദ്രം ഭരിക്കുമ്പോഴും മൂക്കിന് താഴെയുള്ള ഡൽഹിയുടെ ഭരണം കയ്യിലില്ലെന്ന ബിജെപിയുടെ ക്ഷീണം മാറിയിരിക്കുകയാണ്. 26 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരം പിടിച്ചെടുത്ത ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി ബഹുദൂരം മുന്നിലെത്തിയപ്പോൾ എഎപി വെറും 22 സീറ്റുകളിലൊതുങ്ങി. 

ഡൽഹിയിൽ ബിജെപി അധികാരത്തിലേറിയതോടെ ദേശീയ തലത്തിൽ അവരുടെ ശക്തി ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.  ഡൽഹി ബിജെപിയുടെ നിയന്ത്രണത്തിലായതോടെ, ഇന്ത്യയിലുടനീളം ബിജെപി തങ്ങളുടെ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു. 15  ഇടങ്ങളിലാണ് ബിജെപി അധികാരത്തിലുള്ളത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ: 

ഉത്തർപ്രദേശ് 
മഹാരാഷ്ട്ര 
മധ്യപ്രദേശ് 
ഗുജറാത്ത് 
രാജസ്ഥാൻ 
ഒഡീഷ 
അസം 
ഛത്തീസ്ഗഢ് 
ഹരിയാന 
ഉത്തരാഖണ്ഡ് 
ത്രിപുര 
ഗോവ 
അരുണാചൽ പ്രദേശ് 
മണിപ്പൂർ 

ബിജെപി ഭരിക്കുന്ന കേന്ദ്രഭരണ പ്രദേശം:

ഡൽഹി

ബിജെപി സഖ്യകക്ഷികൾ (എൻഡിഎ) ഭരിക്കുന്ന സംസ്ഥാനങ്ങൾ:

ആന്ധ്രാപ്രദേശ് (ടിഡിപി) 
ബീഹാർ (ജെഡിയു) 
മേഘാലയ (എൻ‌പി‌പി) 
നാഗാലാൻഡ് (എൻ‌ഡി‌പി‌പി) 
സിക്കിം (എസ്‌കെഎം) 

എൻഡിഎ ഭരിക്കുന്ന കേന്ദ്രഭരണ പ്രദേശം:

പുതുച്ചേരി (എഐഎൻആർസി)

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ: 

ഹിമാചൽ പ്രദേശ്
തെലങ്കാന
കർണാടക

ഇൻഡ്യ മുന്നണി കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ: 

പഞ്ചാബ് - ആം ആദ്മി പാർട്ടി 
പശ്ചിമ ബംഗാൾ - തൃണമൂൽ കോൺഗ്രസ് 
തമിഴ്നാട് - ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) 
കേരളം - ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) 
ജമ്മു കശ്മീർ - നാഷണൽ കോൺഫറൻസ് 
ജാർഖണ്ഡ് - ജെ എം എം 

പ്രാദേശിക കക്ഷി ഭരിക്കുന്ന സംസ്ഥാനം: 

മിസോറാം - സോറം പീപ്പിൾസ് മൂവ്‌മെന്റ്

ഈ വാർത്ത ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ

 BJP secures a historic victory in Delhi, reclaiming power after 26 years. The party now governs 16 states across India, further strengthening its hold in national politics.

#BJPVictory #DelhiElections #AAPvsBJP #IndianPolitics #ElectionResults #ModiWave

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia