പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറിയതിനെതിരെ ബിജെപി പ്രക്ഷോഭം തുടങ്ങും: പി കെ കൃഷ്ണദാസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സിപിഐക്ക് മുന്നിലല്ല, തീവ്രവാദ സംഘടനകളുടെ ഭീഷണിക്കു മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് ആരോപണം.
● മെസ്സിയുടെ പേരിലും സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിച്ച് തീവെട്ടിക്കൊള്ള നടത്താൻ ശ്രമിക്കുന്നു.
● ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
● മുട്ടിൽ മരം മുറിക്ക് പിന്നിൽ പ്രവർത്തിച്ചവരുമായി സർക്കാരിന് ബന്ധമുണ്ടെന്നും ആരോപണം.
കണ്ണൂർ: (KVARTHA) പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള കേരള സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂർ താളിക്കാവിലെ മാരാർജി ഭവനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട കുട്ടികളുടെ മൗലികാവകാശത്തിന്റെ നിഷേധമാണിത്. 'സി പി ഐയുടെ മുൻപിലല്ല, മതമൗലികവാദികളുടെയും തീവ്രവാദി സംഘടനകളുടെയും ഭീഷണിക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയിരിക്കുകയാണ്' എന്ന് കൃഷ്ണദാസ് ആരോപിച്ചു. പദ്ധതി നടപ്പാക്കും വരെ ഭാരതീയ ജനതാ പാർട്ടി പ്രക്ഷോഭം നടത്തുമെന്ന് കൃഷ്ണദാസ് മുന്നറിയിപ്പ് നൽകി.
പി എം ശ്രീ പദ്ധതിയിൽ നിന്നും പിൻമാറാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. 'സി പി ഐ ആവശ്യപ്പെട്ടതുകൊണ്ടാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയതെന്ന് കരുതുന്നില്ല. ഏത് സി പി ഐ എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി മുൻപേ പറഞ്ഞിട്ടുണ്ട്.
തീവ്രവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിലാണ് സർക്കാർ കീഴടങ്ങിയത്' – കൃഷ്ണദാസ് പറഞ്ഞു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി കേരളത്തിൽ നടപ്പാക്കും വരെ ബിജെപി പ്രക്ഷോഭം നടത്തും.
മെസ്സിയുടെ പേരിൽ പോലും സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിച്ച് തീവെട്ടിക്കൊള്ള നടത്താൻ ശ്രമിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുട്ടിൽ മരം മുറിക്ക് പിന്നിൽ ആരാണോ അവരുമായി അടക്കം സർക്കാരിന് ബന്ധമുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ കർണാടകയിലെ ഭൂമി ഇടപാട് ആരോപണം നേരത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: BJP leader P K Krishnadas announces protest against Kerala's PM SHRI withdrawal.
#PMShri #KeralaPolitics #BJPProtest #PKKrishnadas #EducationScheme #Kannur
