ശബരിമല സ്വർണ്ണക്കവർച്ച കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും

 
BJP workers protesting against Kerala CM regarding Sabarimala gold case.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്വർണ്ണക്കവർച്ചയിൽ ഇ.ഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് ബി.ജെ.പി ചോദിച്ചു.
● അന്വേഷണം സി.പി.എം നേതാക്കളിലേക്ക് എത്താതിരിക്കാൻ എസ്.ഐ.ടിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം.
● കടകംപള്ളി സുരേന്ദ്രൻ, വി.എൻ വാസവൻ എന്നിവരെ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
● സോണിയാ ഗാന്ധിയുടെ ഓഫീസും സംശയനിഴലിലാണെന്ന് എം.ടി രമേശ് പ്രസംഗത്തിൽ പറഞ്ഞു.
● ശബരിമലയെ തകർക്കാനാണ് സി.പി.എം എന്നും ശ്രമിക്കുന്നതെന്ന് ബി.ജെ.പി വിമർശിച്ചു.

കണ്ണൂർ: (KVARTHA) ശബരിമല സ്വർണ്ണക്കവർച്ച കേസ് അട്ടിമറിക്കാൻ സി.പി.എം - കോൺഗ്രസ് കുറുവാ സംഘം ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30-ന് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

അന്വേഷണം അട്ടിമറിക്കാൻ നീക്കം

മടിയിൽ കനമില്ലെങ്കിൽ ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഇ.ഡി അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് രമേശ് ചോദിച്ചു. എസ്.ഐ.ടി അന്വേഷണത്തെ ഇല്ലാതാക്കാൻ സി.പി.എമ്മിനൊപ്പം കോൺഗ്രസും ഒത്തുകളിക്കുകയാണ്. ആൻ്റണി രാജുവും അടൂർ പ്രകാശും ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ എന്തിന് സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്ന് വെളിപ്പെടുത്തണം. 

മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ സോണിയാ ഗാന്ധിയുടെ ഓഫീസും ഈ കാര്യത്തിൽ സംശയനിഴലിലാണെന്നും അതുകൊണ്ടാണ് വി.ഡി സതീശനും മുഖ്യമന്ത്രിയും ഒരേ സ്വരത്തിൽ ഇ.ഡി അന്വേഷണം വേണ്ടെന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ടിയെ ഭീഷണിപ്പെടുത്തി

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എസ്.ഐ.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഭീഷണിപ്പെടുത്തി. 

സി.പി.എം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഈ ഇടപെടൽ നടത്തിയത്. കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്താൽ ഇപ്പോഴത്തെ മന്ത്രി വി.എൻ വാസവനെയും ചോദ്യം ചെയ്യേണ്ടി വരും. ഒടുവിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്ന ഭയം കാരണമാണ് എസ്.ഐ.ടി അന്വേഷണം സർക്കാർ കൊന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയെ തകർക്കുന്ന സമീപനം

2019 മുതൽ 2022 വരെ നീണ്ടുനിന്ന സ്വർണ്ണക്കൊള്ള നടക്കുമ്പോൾ കടകംപള്ളി സുരേന്ദ്രനും വി.എൻ വാസവനുമായിരുന്നു ദേവസ്വം മന്ത്രിമാർ. ശബരിമലയെ എക്കാലവും തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. സുപ്രീം കോടതി വിധി മറയാക്കി ആചാരലംഘനം നടത്തി യുവതികളെ പ്രവേശിപ്പിക്കാൻ നോക്കിയപ്പോൾ വിശ്വാസികളെ അടിച്ചമർത്താനാണ് കോൺഗ്രസ് നോക്കിയതെന്നും എം.ടി രമേശ് വിമർശിച്ചു.

ധർണ്ണയിൽ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി അധ്യക്ഷനായി. മേഖലാ സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സുരേഷ്, അഡ്വ. ഷിജിലാൽ, വി.പി ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ എൻ. ഹരിദാസ്, പി. സത്യപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഇ.ഡി അന്വേഷണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

Article Summary: BJP demands CM's resignation and ED probe in Sabarimala gold theft case, alleging a nexus between CPM and Congress.

#SabarimalaCase #GoldTheft #KeralaPolitics #PinarayiVijayan #BJPProtest #MTRamesh #KeralaNews #EDProbe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia