Criticism | 'പാർട്ടി പ്രവർത്തനം സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിലും വേണം'; പുത്തൻ സോഷ്യൽ മീഡിയ നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സി കെ പത്മനാഭൻ


● മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളർന്നതെന്ന് പുതിയ ഹൈടെക്ക് നേതാക്കൾ മനസ്സിലാക്കണമെന്നും സികെ പത്മനാഭൻ പറഞ്ഞു.
● സമൂഹം മുഴുവൻ നമുക്ക് എതിരാണെന്ന ബോധം ഓരോ പ്രവർത്തകനും നേതാക്കൾക്കും ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് പറഞ്ഞു.
കണ്ണൂർ: (KVARTHA) പാർട്ടിയിൽ പ്രശസ്തിക്ക് മാത്രം ചിലർ നേതൃപദവിയിൽ പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുതിർന്ന നേതാവുമായ സി കെ പത്മനാഭൻ. കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷനായി കെ കെ വിനോദ് കുമാർ സ്ഥാനമേൽക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കവെയാണ് സികെപി യുടെ വിമർശനം.
പാർട്ടി പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണമെന്നായിരുന്നു സികെപിയുടെ ഉപദേശം. പാർട്ടി സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങൾക്കിടയിൽ വേണം. ഹൈടെക്ക് പാർട്ടി മാത്രമല്ല ബൈഠക്കിൻ്റെ കൂടി പാർട്ടിയാണെന്ന് മനസ്സിലാക്കണം. ബൈഠക് മണ്ണിലാണ്, ഹൈടെക്ക് ആകാശത്താണ്. ആകാശ സഞ്ചാരികളായവർ ഭാവിയിൽ പാർട്ടിക്ക് ഗുണം ചെയ്യില്ല.
മനുഷ്യരുടെ കൂടെ നിന്നാണ് സംഘടന വളർന്നതെന്ന് പുതിയ ഹൈടെക്ക് നേതാക്കൾ മനസ്സിലാക്കണമെന്നും സികെ പത്മനാഭൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ചൂണ്ടിക്കാട്ടി.
സമൂഹം മുഴുവൻ നമുക്ക് എതിരാണെന്ന ബോധം ഓരോ പ്രവർത്തകനും നേതാക്കൾക്കും ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് പറഞ്ഞു. ഒറ്റക്കെട്ടായി മുൻപോട്ടു പോകാൻ കഴിയണം. മാധ്യമങ്ങൾ ബിജെപിയെ ഇതുവരെ ശരിയായി മനസിലാക്കിയിട്ടില്ല. ബിജെപി എന്തിന് പുറപ്പെട്ടാലും അതിന് മറുവശംതേടി വാർത്തകൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
BJP leader C.K. Padmanabhan criticized social media-centered leaders, emphasizing the need for party activity to be rooted in real public engagement.
#BJPLeadership #SocialMediaCriticism #CkPadmanabhan #BJPNews #PublicEngagement #IndianPolitics