BJP Crisis | പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി കൗൺസിലർമാർ; നഗരസഭ ഭരണം നഷ്ടമാകുമോ?


● മുതിർന്ന നേതാക്കളും കൗൺസിലർമാരും അടക്കമുള്ള ഒട്ടേറെ പ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്.
● സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അവഗണിച്ചുകൊണ്ടാണ് പ്രമുഖരെ മാറ്റിനിർത്തി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതെന്നാണ് ഇവർ പറയുന്നത്.
● കൗൺസിലർമാർ രാജിവെച്ചാൽ, പാലക്കാട് മുനിസിപാലിറ്റിയിൽ ബിജെപിക്ക് ഭരണം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.
പാലക്കാട്: (KVARTHA) പാർടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ പാലക്കാട്ട് ബിജെപിയിൽ പൊട്ടിത്തെറി. ദേശീയ കൗൺസിൽ അംഗം ശിവരാജൻ ഉൾപ്പെടെ ഒമ്പത് നഗരസഭാ കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചതായാണ് റിപോർട്. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പുതിയ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
മുതിർന്ന നേതാക്കളും കൗൺസിലർമാരും അടക്കമുള്ള ഒട്ടേറെ പ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ജില്ലാ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയവരെ പൂർണമായും അവഗണിച്ച് ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്നാണ ഇടഞ്ഞുനിൽക്കുന്നവരുടെ ആരോപണം.
സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അവഗണിച്ചുകൊണ്ടാണ് പ്രമുഖരെ മാറ്റിനിർത്തി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതെന്നാണ് ഇവർ പറയുന്നത്. പ്രമുഖ നേതാവ് സി കൃഷ്ണകുമാർ തന്റെ നോമിനികളെ ഉയർത്തിക്കാട്ടുന്നുവെന്ന ആരോപണവും ഈ വിവാദത്തിന് ചൂടുപകർന്നിട്ടുണ്ട്.
കൗൺസിലർമാർ രാജിവെച്ചാൽ, പാലക്കാട് മുനിസിപാലിറ്റിയിൽ ബിജെപിക്ക് ഭരണം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഇതിനിടെ വിമത കൗൺസിലർമാരെ ഒപ്പം നിർത്താൻ കോൺഗ്രസും കരുക്കൾ നടത്തുന്നുണ്ട്. ബിജെപി വിട്ടെത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖേനയാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത് എന്നാണ് വിവരം.
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
A split in the BJP's Palakkad unit as 9 councilors are ready to resign, citing dissatisfaction with party decisions, with potential impact on the municipality's governance.