തകർന്ന കെട്ടിടം, പൊളിഞ്ഞ വാഗ്ദാനങ്ങൾ: ബിജെപി ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു!


● കേരളത്തിന്റെ ആരോഗ്യ മേഖല തകർന്നുവെന്ന് ആരോപണം.
● സർക്കാർ ആശുപത്രികൾ അവഗണിക്കപ്പെടുന്നുവെന്നും ആരോപണം.
● കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ: (KVARTHA) കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് താലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കുക, കണ്ണൂർ ജില്ലാ ആശുപത്രിയിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ പുനർനിർമ്മിക്കുക, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വൻകിട സ്വകാര്യ ആശുപത്രികൾ കേരള സർക്കാരിന്റെ ഒത്താശയോടെ സംസ്ഥാനത്തേക്ക് ചേക്കേറുകയാണെന്നും അവർക്കുവേണ്ടി സർക്കാർ ആശുപത്രികളെ അവഗണിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി. രഘുനാഥ്, എ.പി. ഗംഗാധരൻ, അജികുമാർ കരിയിൽ തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യ മേഖലയിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: BJP demands Health Minister Veena George's resignation after Kottayam Medical College building collapse.
#KeralaPolitics #HealthMinister #BJPProtest #KottayamMedicalCollege #VeenaGeorge #Kannur