Remark | ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപിയിൽ അംഗത്വമെടുത്തതായി ബി ഗോപാലകൃഷ്ണൻ
Dec 2, 2024, 01:01 IST
Photo: Arranged
● കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
● ഓരോ സി.പി.എം സമ്മേളനങ്ങൾ കഴിയുന്തോറും നിരവധി പേർ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം
തളിപ്പറമ്പ്: (KVARTHA) ജി. സുധാകരനും ഭാര്യയും മനസ്സിൽ ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.
കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റർ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിപിൻ സി. ബാബുവിന്റെ ബി.ജെ.പിയിലേക്കുള്ള ചേരൽ ഒരു തുടക്കം മാത്രമാണെന്നും ഓരോ സി.പി.എം സമ്മേളനങ്ങൾ കഴിയുന്തോറും നിരവധി പേർ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി. ശ്രീകാന്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, എ. പി. ഗംഗാധരൻ, ബേബി സുനാഗർ, കേണൽ സാവിത്രിയമ്മ, കെ. സി. മധുസൂതനന്‍, എന്‍. കെ. ഇ. ചന്ദ്രശേഖരന്‍, എ. പി. നാരായണന്‍, ടി. സി. മോഹനന്‍, പി. ഗംഗാധരന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.