കന്യാസ്ത്രീകളുടെ അറസ്റ്റ്: കോൺഗ്രസും സിപിഎമ്മും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ബിജെപി


-
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ സിസ്റ്റർ വന്ദനയുടെ വീട് സന്ദർശിച്ചു.
-
സ്പർദ്ധ ഉണ്ടാക്കുകയെന്ന ഗൂഢോദ്ദേശം ക്രിസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞതായി വിനോദ് കുമാർ.
-
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ കണ്ടു.
-
അനൂപ് ആന്റണി സിസ്റ്റർ വന്ദനയുടെ സഹോദരനുമായും ഫാദർ അമലുമായും സംസാരിച്ചു.
കണ്ണൂർ: (KVARTHA) ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസും സിപിഎമ്മും വ്യാപകമായി കുപ്രചാരണം നടത്തുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പ്രസ്താവിച്ചു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്റെ നേതൃത്വത്തിൽ ഉദയഗിരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നട്ടാൽ കുരുക്കാത്ത നുണകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ ബിജെപി വിരുദ്ധ വിഷം കുത്തിവെക്കുകയാണ് കോൺഗ്രസ് - മാർക്സിസ്റ്റ് നേതാക്കന്മാർ. സ്പർദ്ധ ഉണ്ടാക്കുകയെന്ന ഗൂഢോദ്ദേശം ക്രിസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു,’ വിനോദ് കുമാർ പറഞ്ഞു.
സിസ്റ്റർ വന്ദന ഫ്രാൻസിസിന് എല്ലാവിധ നിയമസഹായങ്ങളും ചെയ്യുമെന്ന് ബിജെപി നേതാക്കൾ ഉറപ്പുനൽകി. ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ട്രഷറർ പി.കെ. ശ്രീകുമാർ, ആലക്കോട് മണ്ഡലം പ്രസിഡന്റ് പി.ബി. റോയ്, ഗംഗാധരൻ കാളീശ്വരം, അരുൺ തോമസ്, പി.ഡി. ജയലാൽ, എം.എസ്. രജീവൻ, കെ.എസ്. തുളസീധരൻ, എം.പി. ജോയ്, പി. ബാലൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
റായ്പൂരിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി വിജയ് ശർമ്മയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അനൂപ് ആന്റണി സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാനുമായും ഫാദർ അമലുമായും ഫോണിൽ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.
Article Summary: BJP accuses Congress and CPM of spreading false propaganda regarding nuns' arrest.
#NunsArrest #Chhattisgarh #BJP #KeralaPolitics #FakeNews #ChristianCommunity