Criticism | 'ഞാന്‍ തമാശക്കാരനാകാന്‍ ശ്രമിക്കുന്നില്ല, നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക? ട്രംപ് പരാജിതന്‍'; കമല ഹാരിസിന് പ്രശംസ; വിടവാങ്ങല്‍ പ്രസംഗത്തിനിടെ വികാരാധീനനായി ജോ ബൈഡന്‍

 
Biden, Trump, Kamala Harris, Democratic convention, Farewell speech, 2024 election, US politics, emotional speech, US leadership, Trump criticism

Photo Credit: Facebook / President Joe Biden

മകള്‍ ആഷ് ലി വിടവാങ്ങല്‍ പ്രസംഗത്തിനായി ക്ഷണിച്ചതിന് പിന്നാലെ വേദിയിലെത്തിയ ശേഷമാണ് ബൈഡന്‍ വിങ്ങിപ്പൊട്ടിയത്.
 

വാഷിങ് ടന്‍: (KVARTHA) ഡെമോക്രാറ്റിക് പാര്‍ടിയുടെ ദേശീയ കണ്‍വന്‍ഷനില്‍ വികാരാധീനനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രസംഗത്തിനിടെ അദ്ദേഹം പലപ്പോഴും വിതുമ്പുന്നതാണ് കാണാന്‍ കഴിഞ്ഞത്. മകള്‍ ആഷ് ലി വിടവാങ്ങല്‍ പ്രസംഗത്തിനായി ക്ഷണിച്ചതിന് പിന്നാലെ വേദിയിലെത്തിയ ശേഷമാണ് ബൈഡന്‍ വിങ്ങിപ്പൊട്ടിയത്. പാര്‍ടി അണികള്‍ 'ജോ നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു' എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ബൈഡനെ വരവേറ്റത്. 

പ്രസംഗത്തിനിടെ തന്റെ ഭരണ കാലയളവില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബൈഡന്‍, നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ബൈഡന്‍ പറഞ്ഞു.


കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആത്മാര്‍ഥമായാണ് പ്രയത്‌നിച്ചത്. യുഎസിന്റെ സെനറ്റിലേക്ക് 29ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭാവിയെ കുറിച്ച് എനിക്ക് കൂടുതല്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് സത്യസന്ധമായി പറയാന്‍ കഴിയുമെന്നും ബൈഡന്‍ പറഞ്ഞു. 

ട്രംപിന്റെ നുണ പ്രചാരണങ്ങള്‍ ദുഃഖകരമാണെന്നും പരാജിതനെന്ന് തന്നെ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അദ്ദേഹമാണ് പരാജിതനെന്നും ബൈഡന്‍ പറയുകയുണ്ടായി. രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയെന്നും ബൈഡന്‍ പറഞ്ഞു. 

രാജ്യത്തിനു വേണ്ടി ജീവന്‍ വെടിയുന്ന സൈനികരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര്‍ പുട്ടിനു മുന്നില്‍ ട്രംപ് തല കുനിച്ചു. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ബൈഡന്‍ പറഞ്ഞു.


ബൈഡന്റെ വാക്കുകള്‍:


ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കി. 50 വര്‍ഷമായി, നിങ്ങളില്‍ പലരെയും പോലെ, ഞാന്‍ നമ്മുടെ രാജ്യത്തിന് എന്റെ ഹൃദയവും ആത്മാവും നല്‍കി. പകരം ഞാന്‍ ദശലക്ഷം തവണ അനുഗ്രഹിക്കപ്പെട്ടു. യുഎസിന്റെ സെനറ്റിലേക്ക് 29ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭാവിയെ കുറിച്ച് എനിക്ക് കൂടുതല്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് സത്യസന്ധമായി പറയാന്‍ കഴിയും.


കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അറിയാം. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 2024ല്‍ നമ്മുടെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്. ഞാന്‍ തമാശക്കാരനാകാന്‍ ശ്രമിക്കുന്നില്ല. ട്രംപിന്റെ നുണ പ്രചാരണങ്ങള്‍ ദുഃഖകരമാണ്. ട്രംപ് നമ്മളെ പരാജിതരെന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ യഥാര്‍ഥത്തില്‍ അദ്ദേഹമാണ് പരാജിതന്‍.

നമ്മള്‍ മുന്‍നിര രാജ്യമല്ലെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ പേര് പറയാന്‍ സാധിക്കുമോ? നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക? താന്‍ ആരാണെന്നാണ് ട്രംപ് ധരിച്ചിരിക്കുന്നത് ? രാജ്യത്തിനു വേണ്ടി ജീവന്‍ വെടിയുന്ന സൈനികരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര്‍ പുട്ടിനു മുന്നില്‍ ട്രംപ് തല കുനിച്ചു. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പറഞ്ഞു.

തന്റെ ഭരണ കാലയളവില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബൈഡന്‍, നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ബൈഡന്‍ പറഞ്ഞു.

ബൈഡനു നല്‍കിയ മറുപടി പ്രസംഗത്തില്‍ ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരാണെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എന്നും ഉണ്ടായിരുന്നുവെന്നും കമല പറഞ്ഞു. ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകള്‍ ആഷ്ലിയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

ട്രംപിനെതിരായ സംവാദത്തില്‍ ബൈഡന്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതിരുന്നതില്‍ ഡെമോക്രാറ്റുകള്‍ക്ക് നിരാശയുണ്ടായിരുന്നെങ്കിലും കമല ഹാരിസിന്റെ വരവോടെ പാര്‍ട്ടി അണികള്‍ ആവേശത്തിലാണ്. കണ്‍വന്‍ഷന്റെ അവസാന ദിവസമായ വ്യാഴാഴ്ച പാര്‍ടി ഔദ്യോഗികമായി കമലയുടെ നോമിനേഷന്‍ സ്വീകരിക്കും. 

കണ്‍വെന്‍ഷന്റെ ഉദ് ഘാടനത്തിനു മുന്‍പ് ഗാസയിലെ ഇസ്രാഈലിന്റെ യുദ്ധത്തിനെതിരായ പ്രതിഷേധം പുറത്തു നടന്നു. ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. പൊലീസ് സമരക്കാരെ തടയുകയും സംഘര്‍ഷ സാധ്യത ഇല്ലാതാക്കുകയും ചെയ്തു.

#Biden #Trump #KamalaHarris #DemocraticConvention #USPolitics #FarewellSpeech

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia