Political Rise | അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകും; ആരാണ് ഇവർ? രാഷ്ട്രീയ യാത്ര അറിയാം
● 2013-ൽ പാർട്ടിയുടെ പ്രകടനപത്രിക ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു,
● 2020-ൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
● ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: (KVARTHA) രാജ്യതലസ്ഥാനമായ ഡൽഹിക്ക് പുതിയ മുഖ്യമന്ത്രി. ആം ആദ്മി പാർട്ടി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായ അതിഷി ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും അവർ. അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയിലെ ഏറ്റവും ശക്തമായ മുഖമായാണ് അതിഷി അറിയപ്പെടുന്നത്. കേജ്‌രിവാളിൻ്റെ അടുത്ത സഹായിയും വിശ്വസ്തയുമാണ്. അണ്ണാഹസാരയുടെ പ്രസ്ഥാനത്തിൻ്റെ കാലം മുതൽ സംഘടനയിൽ സജീവമാണ്.
.@ArvindKejriwal जी के सम्मान में DVB पेंशनर्स द्वारा आयोजित धन्यवाद समारोह में शामिल हुई।
— Atishi (@AtishiAAP) August 27, 2024
दिल्लीवालों के बेटे @ArvindKejriwal जी ने अपना फ़र्ज़ निभाते हुए दिल्ली विद्युत बोर्ड के 20,000 से अधिक पेंशनर्स के लिए पैनल अस्पतालों में 100% कैशलेस मेडिकल सुविधाओं का इंतज़ाम किया है।… pic.twitter.com/yqfCHdgK3K
ആരാണ് അതിഷി?
ആം ആദ്മി പാർട്ടിയിൽ അതിഷി പെട്ടെന്ന് തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു. എട്ട് വർഷത്തെ ഭരണത്തിൽ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതൽ എണ്ണിത്തിട്ടപ്പെടുത്തുന്ന നേട്ടങ്ങളിൽ വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്, ഇതിൻ്റെ ബഹുമതിയും അതിഷിക്കാണ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ വക്താവായി നിയമിച്ചു.
2019ൽ ഈസ്റ്റ് ഡൽഹി ലോക്‌സഭാ സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നാൽ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനോട് 4.77 ലക്ഷം വോട്ടിന് അവർ തോറ്റു മൂന്നാം സ്ഥാനത്തൊതുങ്ങി. ഇതിനുശേഷം, 2020 ൽ കൽക്കാജി നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2023ൽ ആദ്യമായി കേജ്‌രിവാൾ സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി പദവി ഏറ്റെടുക്കാൻ പോകുന്നു.
#Atishi #DelhiCM #AamAadmiParty #PoliticalRise #FemaleLeadership #DelhiPolitics