അരിയിൽ ഷുക്കൂർ വധക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐയിൽ സ്ഥാനക്കയറ്റം: വിചാരണക്കിടെ മേഖലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

 
 File photo of Ariyil Shukoor murder case
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 2012 ഫെബ്രുവരി 20-നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
● നൂറോളം സിപിഎം പ്രവർത്തകർ വളഞ്ഞുവെച്ച് 'പാർട്ടി കോടതി' നടത്തി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം.
● സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവർ ഉൾപ്പെടെ 33 പേരാണ് കേസിലെ പ്രതികൾ.
● സംഘർഷബാധിത പ്രദേശം സന്ദർശിക്കാൻ പോയ പി ജയരാജൻ്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു.
● ഇതിനെ തുടർന്നാണ് ഷുക്കൂറിനെയും സുഹൃത്തിനെയും തടഞ്ഞുവെച്ച് കൊലപാതകം നടത്തിയത്.

കണ്ണൂർ: (KVARTHA) എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായിരുന്ന അരിയിൽ ഷുക്കൂറിനെ ആൾക്കൂട്ട വിചാരണ നടത്തി കുത്തിക്കൊന്നു എന്ന് ആരോപിക്കപ്പെടുന്ന കേസിലെ പതിനഞ്ചാം പ്രതിക്ക് ഡിവൈഎഫ്ഐ കണ്ണപുരം മേഖലാ കമ്മിറ്റിയംഗമായി സ്ഥാനക്കയറ്റം. 

കഴിഞ്ഞ ദിവസം നടന്ന കണ്ണപുരം മേഖലാ സമ്മേളനത്തിലാണ് കേസിലെ പതിനഞ്ചാം പ്രതിയായ ഷിജിൽ മോഹനെ മേഖലാ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതികളിലൊരാൾക്ക് സംഘടന ഉപരി കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകുന്നത്.

Aster mims 04/11/2022

2012 ഫെബ്രുവരി 20-നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളിലൊരാളായ അരിയിൽ ഷുക്കൂർ കണ്ണപുരം കീഴറ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറോളം സിപിഎം പ്രവർത്തകർ വളഞ്ഞുവെച്ചതിനു ശേഷം 'പാർട്ടി കോടതി' നടത്തി വിചാരണ ചെയ്തതിന് ശേഷം നെഞ്ചിൽ കഠാരകൊണ്ട് കുത്തിക്കൊന്നു എന്നാണ് കുറ്റപത്രം. 

സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുൾപ്പെടെ 33 പേരാണ് കേസിലെ പ്രതികൾ. ഗൂഢാലോചനാ കുറ്റത്തിനാണ് അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും കല്യാശ്ശേരി മണ്ഡലം എംഎൽഎ ആയിരുന്ന ടി വി രാജേഷിനെയും പ്രതിചേർത്തത്.

24 വയസ്സുള്ള അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത് പാർട്ടി കോടതി ചേർന്ന് വിചാരണ ചെയ്തതിനു ശേഷമാണ് എന്ന വാർത്ത പുറത്തുവന്നത് അന്നത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നു. തളിപ്പറമ്പ് - പട്ടുവം മേഖലയിൽ സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുഭാഗത്തെയും നിരവധി വീടുകൾ അക്രമിക്കപ്പെട്ടിരുന്നു. 

സംഘർഷബാധിത പ്രദേശം സന്ദർശിക്കാനായി പോയ പി ജയരാജന്റെ ബൊലേറോ ജീപ്പിന് നേരെയും കല്ലേറുണ്ടായി. ഇതിനെ തുടർന്ന് പി ജയരാജൻ ഉൾപ്പെടെയുള്ളവർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സ തേടിയിരുന്നു.

ഇതിനെ തുടർന്നാണ് 'കല്ലേറിൽ പങ്കെടുത്തുവെന്ന് ആരോപിച്ചു അരിയിൽ ഷുക്കൂറിനെയും സുഹൃത്തിനെയും തടഞ്ഞുവെക്കുകയും ഷുക്കൂറിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്.

വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.

Article Summary: Ariyil Shukoor murder case accused, Shijil Mohan, promoted to DYFI Kannapuram Regional Committee during trial.

#AriyilShukoor #DYFI #KannurPolitics #ShijilMohan #PoliticalMurder #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script