Legal Battle | തനിക്കെതിരെ കേസെടുക്കട്ടെ; തന്‍റെ പോരാട്ടത്തിന് പ്രബലനായ നേതാവിന്‍റെ പിന്തുണയുണ്ടെന്ന് അൻവര്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അൻവർ തന്റെ പോരാട്ടത്തിന് ശക്തമായ പിന്തുണയുണ്ടെന്ന് പറഞ്ഞു.
● ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്‍വറിനെതിരേ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
തിരുവനന്തപുരം: (KVARTHA) തനിക്കെതിരെ കേസെടുക്കട്ടെയെന്നും, കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും താൻ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പോരാട്ടത്തിന് കണ്ണൂരിലെ പ്രബലനായ ഒരു നേതാവിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പി. ശശിയുടെ വക്കീൽ നോട്ടീസിനെ നേരിടുന്നതിനെക്കുറിച്ചും അൻവർ പ്രതികരിച്ചു.

‘ഫോണ്‍ ചോർത്തുന്നതിൽ കേസില്ല. അത് പറഞ്ഞതിനാണ് കേസ്. ഇതെന്ത് നീതിയാണ്. നമുക്ക് കാണാമെന്നും’ അൻവർ കൂട്ടിച്ചേർത്തു.
ഫോണ്‍ ചോർത്തലില്‍ അൻവറിനെതിരെ മഞ്ചേരി പോലീസും കേസെടുത്തിരുന്നു. മലപ്പുറം അരീക്കോട് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസെടുത്ത്. ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി.
ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്‍വറിനെതിരേ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ കോട്ടയം കറുകച്ചാല്‍ പോലീസും കേസെടുത്തിരുന്നു.
#Anwar #PoliticalAllegations #KeralaPolitics #LegalIssues #PhoneTapping #Thiruvananthapuram