Allegation | പുഷ്പനെ അനുസ്മരിച്ച് പ്രസംഗത്തിന് തുടക്കമിട്ട് അൻവർ; 'എന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നു'
● പോരാട്ടത്തിനിറങ്ങിവരെ ഈ പ്രസ്ഥാനം തെരുവില്‍ ഇറക്കി.
● ഇസ്ലാം മതവിശ്വാസ പ്രകാരം വർഗീയ വാദിയാകാൻ കഴിയില്ല.
● സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്.
നിലമ്പൂർ: (KVARTHA) രാഷ്ട്രീയ വിശദീകരണ യോഗത്തിൽ, കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുമായിരുന്ന പുഷ്പനെ അനുസ്മരിച്ച് പ്രസംഗത്തിന് തുടക്കമിട്ട് പി വി അൻവർ എംഎൽഎ. കുടുംബ പശ്ചാത്തലവും കടന്നുവന്ന വഴികളും വിശദീകരിച്ചാണ് അൻവർ പ്രസംഗം ആരംഭിച്ചത്. ആര്‍ക്കുവേണ്ടിയാണോ ഞാന്‍ പോരാട്ടത്തിനിറങ്ങിയോ അവരെ ഈ പ്രസ്ഥാനം തെരുവില്‍ ഇറക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന്‍ ഒരു വിഷയം ഉന്നയിച്ചാല്‍ വിഷയത്തിലേക്കു നോക്കുന്നതിന് ഉന്നയിച്ചയാളുടെ പേര് എന്താണ് എന്നാണ് നോക്കുന്നത്. എന്റെ പേര് അന്‍വര്‍ ആണെന്നതിനാല്‍ എന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന ഗുരുതരമായി പ്രതികരണവും അദ്ദേഹം നടത്തി. 'ഓം ശാന്തി, അസലാമു അലൈക്കും, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ, ലാല്‍സലാം സഖാക്കളെ', എന്നീ വാക്യങ്ങളും അൻവർ ഉപയോഗിച്ചു.
ബ്രിടീഷുകാരോട് പോരാടിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ പീഡനം ഏറ്റു വാങ്ങുകയും ഒരുപാട് നഷ്ടം സഹിക്കുകയും ചെയ്ത കുടുംബമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് നേരം നിസ്കരിക്കുമെന്ന് പറഞ്ഞതിന്റെ പേരിൽ വലിയ ആക്ഷേപങ്ങളാണ് ചിലർ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേലായുധന്‍ നായരും ചക്കിക്കുട്ടിയുമായിരുന്നു കുടുംബത്തിലെ കാര്യങ്ങള്‍ നോക്കിയത്. ഒരുത്തന്റെ മുഖത്തു നോക്കി വര്‍ഗീയ വാദി എന്നു പറയുമ്പോള്‍ ആലോചിക്കണമെന്നും ഇസ്ലാം മതവിശ്വാസ പ്രകാരം വർഗീയ വാദിയാകാൻ കഴിയില്ലെന്നും അൻവർ വിശദീകരിച്ചു.
#PVAnwar #KeralaPolitics #ReligiousExtremism #Pushpan #FreedomStruggle #IndiaNews